Trending

എളേറ്റിൽ ചോലയിൽ IMS പുനരുപയോഗിക്കാവുന്ന മാസ്കുകൾ നൽകി

എളേറ്റിൽ ചോലയിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ IMS ന്റെ കീഴിൽ ചോലയിൽ പ്രദേശത്തെ 100ൽ പരം വീടുകളിൽ പുനരുപയോഗിക്കാവുന്ന 4 വീതം മാസ്കുകൾ നൽകി. 

മാസ്കിന്റെ വിതരണോത്ഘാടനം മഹല്ല് സെക്രട്ടറി ഇബ്രാഹിം എളേറ്റിലിന് നൽകിക്കൊണ്ട്  IMS ഭാരവാഹികൾ നിർവ്വഹിച്ചു. ഷമീർ TK , സൈനുദ്ധീൻ C, ഷിറാസ് C, ഷറഫുദ്ധീൻ മാസ്റ്റർ, കാദർ KK എന്നിവർ സംബന്ധിച്ചു.

കോവിസ് മഹാമാരിയുടെ ഭീതിയിൽ പുതുവസ്ത്രങ്ങൾ പരമാവധി ഒഴിവാക്കി പെരുന്നാളോഘോഷിക്കുന്നവർക്ക്  ആരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമുള്ള മാസ്ക് പെരുന്നാൾക്കോടിയായി നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് lMS ഭാരവാഹികൾ.
Previous Post Next Post
3/TECH/col-right