Trending

ജില്ലയിൽ 130 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 42 ഉം ​വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ 88 ഉം ​ആ​യി. ഇ​തു​വ​രെ ആ​കെ 130 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ എ​ത്തി​യ​ത്. ഇ​തി​ല്‍ പു​തു​താ​യി വ​ന്ന 15 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ല്‍ നി​ന്ന് ഒ​രാ​ളും മ​സ്‌​ക​റ്റി​ല്‍ നി​ന്ന് 11 പേ​രും ,ദോ​ഹ​യി​ല്‍ നി​ന്ന് 29 പേ​രു​മു​ള്‍​പ്പെ​ടെ 41 പ്ര​വാ​സി​ക​ളാ​ണ് കോ​ഴി​ക്കോ​ട് പു​തു​താ​യി എ​ത്തി​യ​ത്.


ദോ​ഹ​യി​ല്‍നി​ന്ന് വ​ന്ന മൂ​ന്നുപേ​രെ​യും മ​സ്‌​ക​റ്റി​ല്‍ നി​ന്നുവ​ന്ന എ​ട്ടുപേ​രെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള 30 പേ​രെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തുകൂ​ടാ​തെ ക്വ​ലാ​ലം​പൂ​രി​ല്‍നി​ന്ന് രാ​ത്രി നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തു​ന്ന വി​മാ​ന​ത്തി​ല്‍ 10 പേ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ്. 


കൊ​ച്ചി​യി​ലെ​ത്തി​യ മാ​ലിദ്വീ​പി​ല്‍ നി​ന്നു​ള്ള ക​പ്പ​ലി​ല്‍ ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 21 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ണ്ട്. എ​ല്ലാ​വ​രെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും. അ​ത​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന വാ​ഹ​ന​ത്തി​ലാ​ണ് ഇ​വ​രെ കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​ക്കു​ക.

അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യ ദോ​ഹ- തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രു​മ​ട​ക്കം അ​ഞ്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് യാ​ത്ര​യ്ക്ക് ഒ​രു​ങ്ങി​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന മൂ​ന്നുപേ​രും ഒ​രു കു​ട്ടി​യു​മു​ണ്ട്.
Previous Post Next Post
3/TECH/col-right