Trending

ലോക്ക് ഡൗൺ ദിനങ്ങളെ കുപ്പിവരയിലൂടെ സർഗാത്മകമാക്കി സുഹൈറ ജമാലുദ്ദീൻ

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് വെറുതെ സമയം കളയുന്നവർക്ക് മാതൃകയാണ് പോലൂർ തയ്യിൽ വീട്ടിലെ സുഹൈറ ജമാലുദ്ദീൻ.സാധാരണ വീട്ടമ്മയായ സുഹൈറക്ക് ലോക്ക് ഡൗൺ സമയത്ത് ഭർത്താവും മറ്റുള്ളവരും വീട്ടുജോലിയിൽ സഹായിക്കാനുള്ളതോടെയാണ് ധാരാളം ഒഴിവു സമയം ലഭിച്ചത്.വെറുതെ കൗതുകത്തിന് തുടങ്ങിയ കുപ്പിവരയിലൂടെ ഇപ്പോൾ ദിവസവും അഞ്ചിലേറെ കുപ്പികൾ മനോഹരമാക്കാൻ കഴിയുന്നുണ്ട്. 





അത്തർ കുപ്പിയും മരുന്ന് കുപ്പിയും കഷായക്കുപ്പിയും മദ്യക്കുപ്പികളുമെല്ലാം വിവിധങ്ങളായ ചിത്രങ്ങളും രൂപങ്ങളും നൽകിയ കാഴ്ച അത്ഭുതകരമാണ്.തൻ്റെ  വീടിനടുത്തുള്ള തോട്ടിലേയും വയലിലേയും വലിച്ചെറിയപ്പെടുന്ന കുപ്പികൾ പെറുക്കി പരിസര ശുചീകരണം കൂടിയാണ് യുവതി നടപ്പിലാക്കിയത്.


പ്രകൃതിയിൽ നിന്നും കിട്ടുന്ന എല്ലാ വസ്തുക്കളും നിറങ്ങളും കുപ്പിക്ക് നൽകുന്നു. പഴയ പേപ്പറുകളും തോങ്ങാമൊത്തിയും ചിരട്ടയും മുട്ടത്തോടും കവുങ്ങിൻപൂവും വിത്തുകളും ഇലകളുമെല്ലാം വിവിധ കുപ്പികളെ അലങ്കരിക്കാൻ ഉപയോഗിക്കുന്നു. 

പെയിൻ്റിന് പുറമെ വിവിധ ഇലച്ചാറുകൾ, മഞ്ഞൾ ,ബീറ്റ്റൂട്ട് ,കാപ്പി പൊടി എന്നിവയെല്ലാം വിവിധ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. വലിയ കുപ്പികൾ ചിത്രപ്പണി ചെയ്ത് ബോട്ടിൽ അക്വാറിയമായും ഉപയോഗിക്കുന്നു.പ്രത്യേക പരിശീലനമൊന്നും ലഭിക്കാതെ തുടങ്ങിയ ഈ കലാവിരുതിന് ഇപ്പോൾ ആവശ്യക്കാരേറെയുണ്ട്. 

എന്നാൽ വിൽക്കാൻ ഉദ്ദേശിക്കാതെ , വിവിധ സ്ഥാപനങ്ങളിൽ ചരിത്ര പ്രദർശനം നടത്തുന്ന ഭർത്താവ് ജമാലുദ്ദീൻ പോലൂരിൻ്റെ വരുന്ന പ്രദർശനങ്ങളിൽ കുപ്പിവരുടെ സ്റ്റാളൊരുക്കാനാണ് സുഹൈറയുടെ ആഗ്രഹം.


Cont - 9496645013
Previous Post Next Post
3/TECH/col-right