കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടതുണ്ടെന്നും ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂ. കോവിഡിന്റെ ഫലപ്രദമായ പ്രതിരോധത്തിന് എല്ലാ വകുപ്പുകളും ടീമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റുകളുടെ വിതരണത്തില്‍ ജില്ലയില്‍ ഹോട്ട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ചികിത്സിക്കാന്‍ വിപുലമായി ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ആശങ്കയുടെ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ സാംബശിവ റാവു, എഡിഎം റോഷ്നി നാരായണന്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) ഷാമിന് സെബാസ്റ്റ്യന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്ട് 934 പേര്‍കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവായി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ 934 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 15,306 ആയി. 7494 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.
പുതുതായി വന്ന മൂന്നു പേര് ഉള്‍പ്പെടെ 22 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഏഴുപേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആകെ 720 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 692 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 668 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ച 20 കോഴിക്കോട് സ്വദേശികളില്‍ 11 പേരും നാല് ഇതര ജില്ലക്കാരില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ഒമ്പത് കോഴിക്കോട് സ്വദേശികളും രണ്ട് കാസര്‍ഗോഡ് സ്വദേശികളും ഉള്‍പ്പെടെ 11 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 28 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയുടെ ചുമതലയുളള മന്ത്രി ടി.പി രാമകൃഷ്ണന് വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായി വകുപ്പു തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.

Tags:
KOZHIKODE