കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം വിസകൾക്കും ഈ വർഷം അവസാനംവരെ കാലാവധി നീട്ടി നൽകി യു.എ.ഇ. സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐ.ഡി. എന്നിവയ്ക്കും ഇതേ ഇളവ് ലഭിക്കും. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം ബാധകം.
യു.എ.ഇ.യ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാരും ഈ വർഷാവസാനം വരെ ആനൂകൂല്യത്തിന് അർഹരാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികൾക്ക് ആശ്വാസമായിരിക്കുകയാണ് യു.എ.ഇ.യുടെ പുതിയ തീരുമാനം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യാത്ര അനിശ്ചിതമായി നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു

Tags:
INTERNATIONAL