Trending

കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം: മുഖ്യമന്ത്രി




കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ മെഡിക്കൽ വിദ്യാർത്ഥികൾ  രംഗത്തിറങ്ങണം: മുഖ്യമന്ത്രി 

കോവിഡ്-19 വൈറസ് ബാധയെ എന്തുവില നൽകിയും പ്രതിരോധിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കേരളത്തിലെ സർക്കാർ-ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കഴിഞ്ഞ ഈ പകർച്ചവ്യാധിയെ ഇതുവരെ കാര്യക്ഷമമായ രീതിയിൽ ചെറുത്ത് നിൽക്കാൻ നമുക്ക് സാധിച്ചത് അതുകൊണ്ടാണ്

കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങാൻ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളോടും അഭ്യർത്ഥിക്കുന്നു.  രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങേണ്ടതുണ്ട്.  കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ.

സംസ്ഥാനത്ത് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ രംഗത്തെ സ്ഥാപനങ്ങൾ അതിൽ ഉൾപ്പെടുന്നില്ല
 അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിത്.

പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിർണ്ണായക ഘട്ടങ്ങളിൽ നാടിൻ്റെ രക്ഷാസൈന്യം ആയി സ്വയം മാറാൻ കഴിയുന്ന പുതിയ തലമുറ അവിടങ്ങളിൽ ഉണ്ട്.  ഏത് ധാരയിൽ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്.  വൈദ്യശാസ്ത്ര വിദ്യാർഥികളും ഹൗസ് സർജൻമാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവരും ഒന്നിച്ച്, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാൻ ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളിൽനിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെ (https://www.facebook.com/CMOKerala)അഭ്യർത്ഥിച്ചു.

Previous Post Next Post
3/TECH/col-right