മടവൂർ: കോവിഡ് 19 സുരക്ഷ മുൻനിർത്തി വിദ്യാലയങ്ങളിൽ കോച്ചിങ്ങ് ക്യാമ്പുകൾ നിരോധിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അദ്ധ്യാപകരുടെ ക്ലാസുകൾ ഓൺലൈൻ ആയിട്ട് ലഭിക്കും.ഇതിന് സഹായകമായരീതിയിൽ ഓൺലൈൻ പഠന തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകർ.


ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ ഓൺലൈൻ ക്ലാസ്സുകളിലൂടെ ലൈവ്ആയാണ് ലഭ്യമാക്കുന്നത്‌.ഇതിലൂടെ പാo ഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും.യൂ ട്യൂബ് ചാനലിലൂടെയും ക്ലാസുകൾ ലഭിക്കും . 


അധ്യാപകരായ സി.കെ. നിധിൻ, ജി.എസ്. രോഹിത്,എ.പി.മുഹമ്മദ് ജാബിർ,പി.കെ.അൻവർ, അബൂബക്കർ  എന്നിവരുടെ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കുന്നത്.