കോഴിക്കോട്: ജില്ലയില്‍ കോവിഡ്- 19 ബാധ പ്രതിരോധിക്കുന്നതിനായി ജനപ്രതിനികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പവര്ത്തിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് ജാഗ്രതയോടെ നേതൃത്വം നല്‍കണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് സെക്രട്ടറിയേറ്റ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓഖി, 2018ലെയും 19ലെയും പ്രളയങ്ങള്‍ , നിപ്പ തുടങ്ങിയ ദുരന്തങ്ങളെ കോഴിക്കോട് അതിജീവിച്ചത് ഒത്തൊരുമയോടെയാണ്. ജാഗ്രതയോടെയുള്ള ഈ കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കാനായാല്‍ കൊറോണ ഭീഷണിയെയും നേരിടാനാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും വഴി ഇതിനായി സ്വീകരിക്കേണ്ട നടപടികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കി വരികയും ചെയ്യുന്നുണ്ട്.
എല്ലാ വിവരങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും താഴെ തട്ടില്‍ വരെ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഏകോപനം സാധ്യമാക്കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത്വമാണ്. പഞ്ചായത്ത്- നഗരസഭാ- കോര്പറേഷന് അധ്യക്ഷന്മാര് ഇതിന് നേതൃത്വം നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വാര്‍ഡുകളിലും ദ്രുത കര്‍മ്മ സേനകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് അധ്യക്ഷന്മാര് നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തണം. ജനങ്ങള്‍ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണം. ഇതിന് നിയമപരമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനു പകരം അതത് സ്ഥലങ്ങളില്‍ കൂടിയാലേചനയിലൂടെ പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കാന്‍ അധ്യക്ഷന്മാര് മുന്കെെയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഇതുവരെ കോവിഡ്- 19 ബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 927 പേര് വീടുകളിലും ഏഴ് പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാല് പേരും ബീച്ച് ജനറല്‍ ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാ കളക്ടര്‍ സാംബശിവ റാവു,എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍ , എം.കെ. മുനീര്‍ , കെ. ദാസന് , പുരുഷന് കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന് , പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ, സി.കെ. നാണു, കാരാട്ട് റസാഖ്, ജില്ലയിലെ നഗരസഭാ- പഞ്ചായത്ത് അധ്യക്ഷന്മാര് , എഡിഎം റോഷ്നി നാരായണന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
KOZHIKODE