Trending

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ സമര സംഗമം നാളെ (ശനിയാഴ്ച)

താമരശ്ശേരി:പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ സമര സംഗമം ശനിയാഴ്ച താമരശ്ശേ
രിയില്‍ നടക്കും.രാവിലെ 9 മുതല്‍ രാത്രി 9 വരെ പഴയ ബസ്സ്റ്റാന്റില്‍ പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ് സമര സംഗമം നടക്കുന്നത്. രാവിലെ 10.30ന് പ്രമുഖ ചരിത്രകാരന്‍  ഡോ.കെ.കെ.എന്‍.കുറുപ്പ് സമര സംഗമം ഉദ്ഘാടനം ചെയ്യും.



അയ്യായിരത്തോളം  പ്രവര്‍ത്തകര്‍ വിവിധ സമയങ്ങളില്‍ സമരത്തില്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.എം.കെ. രാഘവന്‍ എം.പി,കെ.മുരളീധരന്‍ എം.പി, കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഹുസൈന്‍ മടവൂര്‍,എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി,വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍,ഡോ.എ.പി.അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റർ ,ജന.സെക്രട്ടറി ടി.കെ.മുഹമ്മദ് ,സൈനുൽ ആബിദീൻ തങ്ങൾ ,കെ എം .അഷ്റഫ് മാസ്റ്റർ,കുഞ്ഞായിന്‍കുട്ടി, പി.പി.ഹാഫിസുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right