Trending

തടയണ നിർമ്മിച്ചു.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ, ചെറ്റക്കടവ്- ആവി ലോറതോട്ടിൽ തടയണ നിർമ്മിച്ചു. ചുഴലിക്കര കുടിവെള്ള പദ്ധതിയുടെ കിണറിനു സമീപമാണ് എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ട്രൂപ്പ് മണൽചാക്ക് ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. 





പ്രവർത്തി ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് എം.എ ഗഫൂർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റജ്ന കുറുക്കാംപൊയിൽ, എം.എസ് മുഹമ്മദ് സ്കൗട്ട് മാസ്റ്റർ മുജീബ് ചളിക്കോട്, സി.സുബൈർ മാസ്റ്റർ, പി.വി.ബഷീർ മാസ്റ്റർ,സി.അബ്ദുൽ മജീദ്, പി.എം സാദിഖ് എന്നിവർ സംബന്ധിച്ചു. 


150 ലധികം വീട്ടുകാർ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറിനു സമീപമാണ് തടയണ.
Previous Post Next Post
3/TECH/col-right