Trending

കൊടുവള്ളി സി.എച്ച്.സി.യുടെ ശോച്യാവസ്ഥ: പ്രതിഷേധ പ്രചാരണം സംഘടിപ്പിച്ചു

കൊടുവള്ളി:കൊടുവള്ളി നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് സേവ് കൊടുവള്ളിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ബുധനാഴ്ച്ച (05-02-2020) നടത്തുന്ന മാർച്ചും,ധർണയുടേയും ഭാഗമായിപ്രതിഷേധ പ്രചാരണം സംഘടിപ്പിച്ചു.രാവിലെ വെണ്ണക്കാട് നിന്നും ആരംഭിച്ച പ്രചാരണ ജാഥക്ക് നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.



ചെയർമാൻ സി.പി.ഫൈസൽ, ഇ.സി.ബഷീർ, മാതോലത്ത് അബ്ദുള്ള, എൻ.വി.നൂർ മുഹമ്മദ്,സി.പി.അബ്ദുൽ റസാഖ്, സലീം നെച്ചോളി, സി.ടി.അബ്ദുൽ ഖാദർ ,സി.ബഷീർ, എം.പി.അബ്ദുൽ ഖാദർഎന്നിവർ സംസാരിച്ചു.

അത്യാധുനിക സൗകര്യങ്ങളോടുകൂടി സ്പെഷ്യാലിറ്റി ആശുപത്രിയായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ഉയർത്തുക, സി.ടി.സ്കാൻ സ്ഥാപിക്കുക, കിടത്തി ചികിത്സ ആരംഭിക്കുക,സി.എച്ച്.സി.യ്ക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിക്കുക,സി.സി.ടി.വി, പഞ്ചിങ് മെഷീൻ സ്ഥാപിക്കുക,ഒ.പി. അഡ്മിഷൻ കൂടിയതുകൊണ്ട് വർഷത്തിൽ ലഭിക്കുന്ന മെഡിസിന്റെ അലോട്ട്മെൻറ് വർധിപ്പിക്കുക, ഫിസിയോതെറാപ്പി യൂണിറ്റ് ശക്തിപ്പെടുത്തുക, ഓഡിറ്റോറിയം നിർമിക്കുക,രോഗികളുടെ കൂടെ വരുന്ന കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം നിർമിക്കുക, മാസത്തിൽ ഹോസ്പിറ്റൽ വികസന കമ്മിറ്റി വിളിക്കുക,മാസ്റ്റർ പ്ലാൻ അനുസരിച്ച് നഗരസഭ, എം.എൽ.എ,എം.പി.ഫണ്ട്ഉപയോഗിച്ച് കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനം  പൂർണമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തുന്നത്.

മാർച്ച് ബുധനാഴ്ച്ച (05-02-2020) രാവിലെ 10ന് കൊടുവള്ളി പെട്രോൾ പമ്പിനടുത്തു നിന്നും ആരംഭിക്കും.
Previous Post Next Post
3/TECH/col-right