Trending

കളഞ്ഞ് കിട്ടിയ പണം തിരികെ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി.

മങ്ങാട്: വഴിയരികിൽ നിന്ന് ലഭിച്ച പണം ഉടമസ്ഥന്ന് ഏൽപ്പിച്ച് മാതൃക കാട്ടി താരമായിരിക്കുകയാണ് ശമ്മാസ് PC ,ശംവീൽ PC, സിനാൻ PC, ഫാഖിഹ് തൊളോത്ത് ,അൻഫസ്മൗത്തരി എന്നീ മിടുക്കന്മാർ .



ഈ കൂട്ടുകാർ കളി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ വഴിയിൽ നിന്നു ലഭിച്ച പണം തൊട്ടടുത്ത സ്ഥാപനമായ മങ്ങാട് ദാറുൽ അമാനിൽ സ്ഥാപന സെക്രട്ടറി തൊളോത്ത് സലാമിനെ ഏൽപ്പിക്കുകയായിരുന്നു.

ഉടമയെ കണ്ടെത്താൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരം പ്രചരിപ്പിച്ച് ഉടമസ്ഥനെ കണ്ടെത്തുകയും തൊളോത്ത് സലാമിന്റെയും ,തൊളോത്ത് മുനീറിന്റെയും സാനിധ്യത്തിൽ ഉടമസ്ഥന്ന് നൽകുകയും ചൈതു.

മാതൃകാപരമായ പ്രവർത്തനം കഴ്ച്ചവെച്ചSSF മങ്ങാട് യൂണിറ്റിലെ ഈ മിടുക്കന്മാരായ വിദ്യാർത്ഥികളെ മങ്ങാട് ദാറുൽ അമാൻ സ്ഥാപനത്തിലെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.
Previous Post Next Post
3/TECH/col-right