Trending

തൃക്കരിപ്പൂർ മണ്ഢലം കെ.എം.സി.സി. ചികിത്സാ സഹായം കൈമാറി.

കുവൈത്ത്‌ സിറ്റി: മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ നിയോജക മണ്ഢലം കമ്മിറ്റി സമാഹരിക്കുന്ന പിലിക്കോട്‌ പഞ്ചായത്തിലെ ജയ പ്രകാശൻ ചികിത്സാ സഹായ നിധിയിലേക്ക്‌ കുവൈത്ത്‌ കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഢലം കമ്മിറ്റി തുക കൈമാറി. 


മണ്ഢലം മുസ്ലിം കൗൺസിൽ യോഗത്തിൽ വെച്ച്‌ ജില്ലാ മുസ്ലിം ലീഗ്‌ ആക്ടിംഗ്‌ പ്രസിഡന്റ്‌ ടി.ഇ. അബ്ദുള്ള, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹിമാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മഞ്ചേശ്വരം എം.എൽ.എ. എം.സി. ഖമറുദ്ദീൻ മണ്ഢലം മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ ഷംസുദ്ദീൻ ഹാജിക്കാണ്‌ തുക കൈമാറിയത്‌. 

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏ.ജി.സി. ബഷീർ ജില്ലാ മുസ്ലിം ലീഗ്‌ സഹ ഭാരവാഹികളായ വി.കെ.പി. ഹമീദലി, വി.കെ. ബാവ, മുസ്ലിം ലീഗ്‌ മണ്ഢലം ജന:സെക്രട്ടറി അഡ്വ: എം.ടി.പി. എ. കരീം, ട്രഷറർ ലത്തീഫ്‌ നീലഗിരി, ഉമ്മർ മൗലവി മൗക്കോട്‌ തുടങ്ങിയവർ സംബന്ധിച്ചു.


Previous Post Next Post
3/TECH/col-right