എളേറ്റിൽ പബ്ലിക് റീഡിംഗ് റൂം & ലൈബ്രറിയും, ജി.എച്ച്.എസ്.എസ് പൂനൂർ എഡുകെയർ പദ്ധതിയും സംയുക്തമായി പ്രാദേശിക രക്ഷാകർതൃ സമിതി രൂപീകരിച്ചു.പ്രദേശത്തെ SSLC വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വേണ്ടിയാണ് പദ്ധതി. 


വി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. യോഗം പി.ടി.എ പ്രസിഡണ്ട് എൻ.
അജിത് കുമാർ ഉൽഘാടനം ചെയ്തു. പി.സി.വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി. വി.അബ്ദുൽ സലീം പദ്ധതി വിശദീകരിച്ചു. 


ടി.പി അജയൻ, വി.എച്ച്. അബ്ദുൽ സലാം, എ.പി. ജാഫർ സാദിഖ്, കെ.പി അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.അജയ കുമാർ സ്വാഗതവും, രാമൻകുട്ടിനന്ദിയും പറഞ്ഞു.