Trending

മടവൂർ എ യു പി സ്കൂളിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു.

മടവൂർ: 'സമീകൃതാഹാരവും ജീവിതശൈലി രോഗങ്ങളും '  എന്ന വിഷയത്തിൽ മടവൂർ എ യു പി സ്കൂളിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കൊടുവള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ: സലീന മജീദ് ഉദ്ഘാടനം ചെയ്തു.


സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.   ഡോ :ഷെഫിൻ ഇബ്രാഹിം 'ജീവിതശൈലി രോഗങ്ങൾ 'എന്ന വിഷയത്തിൽ ക്ലാസെടുത്തു.കുന്നമംഗലം ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോക്ടർ അനു മുഖ്യപ്രഭാഷണം നടത്തി. 

സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് , എം വിജയകുമാർ, കെ ഹാഫിറ, എം.കെ നാഷാദ്, ഹുസൈൻ കുട്ടി, യാസിഫ് എന്നിവർ സംസാരിച്ചു. 


ഉച്ചക്ക് ശേഷം നടന്ന  ഭക്ഷ്യമേളയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നിർമ്മിച്ച സമീകൃത ആഹാര വസ്തുക്കളുടെ പ്രദർശനവും മത്സരവും നടന്നു.
Previous Post Next Post
3/TECH/col-right