കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവര്‍ത്തിക്കള്‍ക്കായി അഞ്ചുമാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി.വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു.


വലിയ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും പാര്‍ക്കിങ്ങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങൾ വിമാന സര്‍വീസുകളെ ബാധിക്കാത്ത തരത്തിലാണ് റണ്‍വേ അടച്ചിടുക. 


നിലവിലെ വിമാനസമയം ക്രമീകരിക്കുമെന്നല്ലാതെ റദ്ദാക്കേണ്ട ആവശ്യമില്ലെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു. ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുക. 

ഒക്ടോബര്‍ അവസാനത്തോടെ ശീതകാല വിമാനസമയപട്ടിക നിലവില്‍ വരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വീസുകളാണ് പ്രതീക്ഷിക്കുന്നത്.