Trending

പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു, ഒരാളെ കാണാനില്ല

കോഴിക്കോട് : പൂനൂര്‍ പുഴയില്‍ കുളിക്കാനിറ ങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒരാളെ കാണാ തായി.ഇന്നലെ വൈകിട്ട് വെള്ളിമാട്കുന്ന് അമ്മോത്ത് കടവിലാണ് സംഭവം കോഴിക്കോട് അരയിടത്ത് പാലം അല്‍സലാമ കോളജിലെ ഒന്നാം വര്‍ഷ ഒപ്‌റ്റോമെട്രിക് വിദ്യാര്‍ഥിയായ വയനാട് അമ്പലവയല്‍ ആണ്ടൂര്‍ ചീനപ്പുല്ല് വെട്ടിക്കുന്നേല്‍ റെജി - നിഷ ദമ്പതികളുടെ മകന്‍ ആല്‍വിന്‍ (19) ആണ് മരിച്ചത്.


കൂടെ കുളിക്കാനിറങ്ങിയ വെള്ളിമാട്കുന്ന് ജെ. ഡി.ടി ഇസ്‌ലാം ഒന്നാം വര്‍ഷം ഗണിതശാസ്ത്ര വിഭാഗം വിദ്യാര്‍ഥി വയനാട് അമ്പലവയല്‍ കുപ്പക്കൊല്ലി അബ്ദുല്‍ അസീസ്-നൗഷിദ ദമ്പതികളുടെ മകന്‍ അമര്‍ (18) നെയാണ് കാണാതായത്. സുഹൃത്തുക്കളായ ഇരുവരും താമസിച്ചിരുന്നത് വെള്ളിമാട്കുന്ന് ഗ്രീന്‍സ് ഹോസ്റ്റലിലാണ്. ഒന്നിച്ചു കുളിക്കാനിറങ്ങിയ തായിരുന്നു.

ആല്‍വിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അമറിനെ കണ്ടെത്താന്‍ നടത്തിയ തെരച്ചില്‍ രാത്രി വൈകി നിര്‍ത്തിവച്ചു.ഇന്ന് രാവിലെ 9 മണിക്ക് വീണ്ടും തെരച്ചില്‍ തുടരും. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സും ചേവായൂര്‍ പൊലിസും നാട്ടുകാരുടെ സഹായ ത്തോടെ നടത്തിയ തിരച്ചിലിലാണ് ആല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post
3/TECH/col-right