Trending

തൊളോത്ത് മുഹമ്മദ് ഹാജിയെ ജന്‍മനാട് അനുസ്മരിക്കുന്നു

മങ്ങാട്:അര നൂറ്റാണ്ട് കാലം ഉണ്ണികുളത്തും പരിസര പ്രദേശങ്ങളിലും മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ജീവ കാരുണ്യ മേഖലകളില്‍ നിറഞ്ഞ് നിന്നിരുന്ന തൊളോത്ത് മുഹമ്മദ് ഹാജിയുടെ വിയോഗം അദ്ദേഹത്തിന്‍റെ ജന്‍മ നാടായ മങ്ങാട് പ്രദേശത്തിന്  കനത്ത നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.



നാട്ടുകാരുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായിരുന്നു "തൊളോത്ത്".ആ മൂന്നക്ഷരം അത്രമേല്‍ നാട്ടുകാരില്‍ സ്വാധീനം ചെലുത്തിയിരുന്നു.തൊളോത്തിനെ അനുസ്മരിക്കാന്‍ മഹല്ല് നിവാസികള്‍ 26-09-2019 വ്യാഴാഴ്ച വൈകുന്നേരം ഒരുമിച്ച് കൂടുകയാണ്.

മങ്ങാട് മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ രാത്രി 7 മണിക്ക്  നടക്കുന്ന പരിപാടിയില്‍ മഹല്ലിലെ സയ്യിദന്‍മാരും പണ്ഡിതന്‍മാരും പൗര പ്രമുഖരും പങ്കെടുക്കും.
Previous Post Next Post
3/TECH/col-right