മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 29 August 2019

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകി.

ചളിക്കോട്:ചളിക്കോടെന്സ് വാട്ട്സപ് കൂട്ടായ്മയും, സ്കോപ്പ് ചളിക്കോടും ചേർന്ന് നാട്ടുകാരിൽ നിന്നും സമാഹരിച്ച ഫണ്ട്‌ ഉപയോഗിച്ചു മേപ്പാടി ക്യാമ്പിൽ കഴിഞ്ഞവർക്ക് വീട്ടുപകരങ്ങൾ എത്തിച്ചു നൽകി. 


തുടർന്ന്  മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പുതുമല ചെമ്പട്ടി ആദിവാസി കോളനിയിൽ ഭക്ഷണകിറ്റും വസ്ത്രങ്ങളും നേരിട്ടേൽപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത് പ്രസിഡന്റ്‌ ഉസൈൻ മാസ്റ്റർ നിർവഹിച്ചു. 


വാർഡ് മെമ്പർ ശ്രീജ സത്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞായിൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ഭരതൻ മാസ്റ്റർ, ഗഫൂർ മൂത്തേടത്ത്, ഹുസൈൻ മാസ്റ്റർ, മുജീബ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. 


വിനോദ് മാസ്റ്റർ സ്വാഗതവും ജലീൽ മാസ്റ്റർ നന്ദിയും അറിയിച്ചു.
യൂസുഫ്, ഷാർജസ്, ജസീം, സുബൈർ, കാദർ ഇ.കെ, ഗഫൂർ, ഷമീർ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature