Trending

നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷവുമായി എം ജെ എച്ച് എസ് എസ് എളേറ്റിൽ

എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി. പ്രിൻസിപ്പൽ എം മുഹമ്മദലി പതാക ഉയർത്തി. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ അധ്യക്ഷത വഹിച്ചു. 
എസ് പി സി, ജെ ആർ സി, സ്കൗട് യൂണിറ്റുകൾ പരിപാടികൾക്ക് പൊലിമ നൽകി. ദേശീയത, മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവ ആഹ്വാനം ചെയ്യപ്പെട്ടു. അദ്ധ്യാപകരായ എം എ റഊഫ്, മുജീബ് ചളിക്കോട്, ഇ കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു.

സൗഹൃദ റസിഡൻസ് അസോസിയേഷൻ
സ്വാതന്ത്രദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.എളേറ്റിൽ: സൗഹൃദ റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു, റസിഡൻസ് കീഴിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കുള്ള ചിത്രരചനാ മത്സരവും മെഹന്ദി മത്സരവും സംഘടിപ്പിച്ചു. 


പതാക ഉയർത്തൽ വാർഡ് മെമ്പർ കെഎം ആഷിക് റഹ്മാൻ മാസ്റ്റർ നിർവഹിച്ചു, ചടങ്ങിൽ കെ കെ അബ്ദുറഹ്മാൻകുട്ടി മാസ്റ്റർ, സതീശൻ ചെറുവത്ത്, വി മാനു ഹാജി , അബ്ദുസമദ് ഹാജി,പി കെ മുഹമ്മദ് (കല്ലാച്ചി) സാജിദ് മാസ്റ്റർ,  ഫൈസൽ കെ കെ എന്നിവർ സംസാരിച്ചു, കട്ട തൻസീർ, കമറുദ്ദീൻ, റാഫി വി, അമീന റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂള്‍

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്റ് റി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപാൾ റെന്നി ജോർജ് ദേശീയ പതാക ഉയർത്തി. പ്രധാനാധ്യാപകൻ ഇ.വി. അബ്ബാസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. 
ടി.പി.അഭിരാം, സ്നേഹ എസ്. കുമാർ, പി ഗൗരി, ഷാമിൽ, കെ. ഉസ്സയിൻ കുട്ടി, എ.പി ജാഫർ സാദിഖ് ,എം.എസ് ഉൻമേഷ് എന്നിവർ സംസാരിച്ചു.

ഗാഥ കോളേജില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പൂനൂര്‍:സ്വാതന്ത്ര്യ ദിനത്തിൽ ഗാഥ കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ. നിസാർ ദേശീപതാക ഉയർത്തി.
സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
അധ്യാപകരായ നസ്റുദ്ദീൻ, ഷിജിത്ത്, അബൂബക്കർ , റജി, മുരളി, ഉസ്മാൻ ,ഷമീർ മങ്കയം , ഷമീർ പി.എച്ച് വനജ, ബിന്ദു, തുടങ്ങിയവരും അനധ്യാപകരായ അസീസ്, ബിന്ദു എന്നിവരും സംബന്ധിച്ചു.

ഇന്‍റിമേറ്റ് കാന്തപുരം

കാന്തപുരം:ഇന്‍റിമേറ്റ് കാന്തപുരം ആഭിമുഖ്യത്തില്‍ കാന്തപുരം അങ്ങാടിയില്‍ ദേശീയ പതാക ഉയർത്തി.
ഷാഫി മാണിയന്‍,ജാബിദ്.കെ,റിയാസ്.കെ.വി,ഷമീം,മജീദ് എന്നിവര്‍ നേതൃത്ത്വം നല്‍കി.


നുസ്രത്ത് ഫൗണ്ടേഷന്‍ കാന്തപുരം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കാന്തപുരം:നുസ്രത്ത് ഫൗണ്ടേഷന്‍ കാന്തപുരം ആഭിമുഖ്യത്തില്‍ കാന്തപുരത്ത് സ്വാതന്ത്ര്വദിനാഘോഷം സംഘടിപ്പിച്ചു.ജന.സെക്രട്ടറി നജീബ് കാന്തപുരം ദേശീയ പതാക ഉയർത്തി. എ.പി അബ്ദുറഹ്മാൻ മാസ്റ്റർ,റഹ്മത്ത് ഹുസൈൻ മാസ്റ്റർ, കെ.കെ അബ്ദുള്ള മാസ്റ്റർ, കെ.കെ.മുനീർ, ഫസൽ വാരിസ്,മൻസൂർ അവേലത്ത്,ഷബീർ പി.കെ.സി,നവാസ് ഐ.പി,മുഹമ്മദ് അലി എം.കെ, സി.പി.ഹുസൈൻ ഹാജി, ഷക്കിബ് വി.കെ, അഷ്റഫ് സി.കെ ,ഷാഫി മാണിയൻ, ഹംസ പി കെ എന്നിവര്‍ സംബന്ധിച്ചു.


മടവൂർ എ യു പി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

മടവൂർ :മടവൂർ എ യു പി സ്കൂൾ   എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.പി ടി എ പ്രസിഡന്റ് ടി.കെ അബൂബക്കർ മാസ്റ്റർ പതാക ഉയർത്തി. 
പ്രളയത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന ആയിരങ്ങൾക്ക് വേണ്ടി പ്രത്യേക മൗന പ്രാർത്ഥന നടത്തി.

മടവൂർ എ യു പി സ്കൂൾ പൂർവ്വ കാല  അധ്യാപകനും   നരിക്കുനിയിലെ മത സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പാലങ്ങാട് അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തിൽ പി ടി എ യും സ്റ്റാഫ് കൗൺസിലും അനുശോചിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി ഷക്കീല ടീച്ചർ എ പി വിജയകുമാർ  സംസാരിച്ചു.കെ ടി ശമീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
 

സ്കൗട്ട്, ഗൈഡ്, ജെ ആർ സി, കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ എം അബ്ദുൽ അസീസ് മാസ്റ്റർ, അഹ് മദ് ഷബീർ, ഖദീജ, നൗഷിൻ റഹ്മാൻ, നുജൈമത്ത് സമ എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

താമരശ്ശേരി: SSF ബുസ്താനാബാദ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എന്റെ ഇന്ത്യ എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു .സയ്യിദ് ഖുതുബുദ്ദീൻ തങ്ങൾപതാക ഉയർത്തി പ്രാർത്ഥന നിർവഹിച്ചു. 
ശഹീർ ഹാദിയുടെ അധ്യക്ഷതയിൽമുഹമ്മദലി മദനി ഉദ്ഘാടനം നിർവ്വഹിച്ചു.അശ്മിൽ ടി.കെ സന്ദേശ പ്രഭാഷണം നടത്തി.  

സാബിത്ത് സഖാഫി,ഹമീദ് pp ഇബ്റാഹീം ടി.കെ,ബിച്ചിക്കോയ, അമീൻ മുസ്ല്യാർ, റാഫി, ജാബിർ അലി, അഫ്ലഹ്, സ്വഫ് വാൻ, മുജ്തബ, ഫർഹാൻ, ശഫീഖ് പി.പി, മിദ്ലാജ് പി.വി, സ്വാലിഹ് ടി.കെ.അദ്നാൻ പികെ. തുടങ്ങിയവർ സംബന്ധിച്ചു.

അനസ് കെ എച്ച് സ്വാഗതവും ആസിഫ് അലി നന്ദിയും പറഞ്ഞു


Previous Post Next Post
3/TECH/col-right