Trending

ചാന്ദ്രദിനാഘോഷം

നരിക്കുനി:നെടിയനാട്‌ എ.യു.പി സ്‌കൂൾ ചാന്ദ്രദിനാഘോഷം പ്രമുഖ ശാസ്ത്രാധ്യാപകനും,വിദ്യാഭ്യാസ ലേഖകനുമായ സിറാജുദീൻ പന്നിക്കോട്ടൂർ ഉദ്‌ഘാടനം ചെയ്തു.എൽ.സി.ഡി പ്രോജക്ടറുപയോഗിച്ച് ചാന്ദ്രയാത്രയെക്കുറിച് അദ്ദേഹം വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.



വളരെ രസകരമായി വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.ചാന്ദ്രദിന ക്വിസ് മത്സരം, പതിപ്പു നിർമാണം എന്നിവയും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിത്ര,രണ്ടാം സ്ഥാനം നേടിയ സാബിത്ത് അഷ്റഫ് എന്നീ വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനം നൽകി.



ഹെഡ്മാസ്റ്റർ ടി.കെ സുരേഷ്,സയൻസ് ക്ലബ്ബ് കൺവീനർ ഓ.കെ സൽമത്ത്,എസ്.ആർ.ജി കൺവീനർ മുഹമ്മദ് ഇക്ബാൽ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right