Trending

ഇംഗ്ലണ്ട് പുതിയ ലോക ചാമ്പ്യൻ

ഇതാണ് ചരിത്രത്തിന്റെ കാവ്യനീതി.കളിത്തൊട്ടിലായ ലോഡ്സിൽ തന്നെ ക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന്റെ ആദ്യ കിരീ​ടധാരണം. ചരിത്രത്തി ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്.


സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തതിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

അവസാന പന്തിലേയ്ക്ക് നീണ്ട ത്രില്ലർ ഫൈനലിൽ ന്യൂസീലൻഡിനെ ഒരൊറ്റ വിക്കറ്റിന് കീഴ്പ്പെടുത്തിയാണ് ഇംഗ്ലണ്ട് പുതിയ ലോക ചാമ്പ്യനായത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 241 റൺസാണ് നേടിയത്. ജയിക്കാൻ 242 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അവസാന പന്തിലാണ് ജയം സ്വന്തമാക്കിയത്.

അവസാന പന്തിലേയ്ക്ക് ആവേശം നീണ്ട ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ വിധി നിർണിയിക്കുന്നത് സൂപ്പർ ഓവർ. ട്രെൻഡ് ബോൾട്ട് എറിഞ്ഞ ഓവറിൽ നിന്ന് ബെൻ സ്റ്റോക്സ് നേടിയത് 15 റൺസാണ്. കിവീസിന് ലോക ചാമ്പ്യനാവണമെങ്കിൽ ആറ് പന്തുകളിൽ നിന്ന് 16 റൺസ് വേണം.

നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 24്1 റൺസാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. അവസാന പന്തിലാണ് അവർക്ക് അവസാന വിക്കറ്റ് നഷ്ടമായത്.

അവസാന ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിന് 15 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെൻഡ് ബോൾട്ടായിരുന്നു ബൗളർ. ഇംഗ്ലണ്ടിനെ വിജയത്തീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ച ബെൻ സ്റ്റോക്സ് സ്ട്രൈക്കറും. ആദ്യ രണ്ടു പന്തുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്ന സ്റ്റോക്സ് മൂന്നാംമത്തെയും നാലാമത്തെയും പന്തുകൾ അതിർത്തി കടത്തി. ഇതോടെ ഇംഗ്ലണ്ടിന് ജയിക്കാൻ മൂന്ന് പന്തിൽ നിന്ന് രണ്ട് റൺസായി. 


എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ ആദിൽ റഷീദ് റണ്ണൗട്ടായി. ഇതോടെ ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇംഗ്ലണ്ടിന് അവസാന പന്തിൽ നിന്ന് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. വീണ്ടും ബോൾട്ടിനെ നേരിടുന്നത് സ്റ്റോക്സ്. എന്നാൽ, രണ്ടാം റണ്ണിനായി ഒാടുന്നതിനിടെ മാർക്ക് വുഡ് റണ്ണൗട്ടായി. ഇതോടെ മത്സരം ടൈയായി.

20 പന്തിൽ 17 റൺസെടുത്ത ജേസൺ റോയിയെ മാറ്റ് ഹെന്റി വിക്കറ്റ് കീപ്പർ ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റിൽ ജോണി ബെയർസ്റ്റോയ്ക്കൊപ്പം 28 റൺസിന്റെ കൂട്ടുകട്ടുണ്ടാക്കാനെ റോയിക്ക് കഴിഞ്ഞുള്ളു.

റൺ കണ്ടെത്താൻ വിഷമിക്കുന്നിതിനിടെ ജോ റൂട്ടിനെ ഗ്രാൻഡ്ഹോം പുറത്താക്കി. ടോം ലാഥത്തിനായിരുന്നു ക്യാച്ച്. 30 പന്തിൽ ഏഴു റൺസേ റൂട്ടിന് നേടാനായുള്ളു. രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോയോടൊപ്പം 31 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ കിവീസ് ബൗളർമാർ തുടർച്ചയായ മൂന്ന് മെയ്ഡൻ ഓവറുകളെറിഞ്ഞു.

നിലയുറപ്പിക്കുകയായിരുന്ന ജോണി ബെയർസ്റ്റോയെ ഫെർഗൂസൺ തിരിച്ചയച്ചു. 55 പന്തിൽ 36 റൺസെടുത്ത ഇംഗ്ലീഷ് ഓപ്പണർ ബൗൾഡ് ആയി. 24-ാം ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ ഇയാൻ മോർഗനും പുറത്തായി. നീഷാമിന്റെ ആദ്യ പന്തിൽ ഫെർഗൂസൺന്റെ മനോഹര ക്യാച്ച്. പന്ത് നിലംതൊടുന്നതിന് തൊട്ടുമുമ്പ് ഫെർഗൂസൺന്റെ കൈയിലെത്തി. 22 പന്തിൽ ഒമ്പത് റൺസായിരുന്നു മോർഗന്റെ സമ്പാദ്യം.

പിന്നീട് അഞ്ചാം വിക്കറ്റിൽ ബട്ലറും സ്റ്റോക്ക്സും ചേർന്ന് 110 റൺസ് കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടുവന്നു. ഇരുവരും അർധ സെഞ്ചുറി നേടി. എന്നാൽ ബട്ലറെ പുറത്താക്കി ഫെർഗൂസൺ ന്യൂസീലൻഡിന് വീണ്ടും പ്രതീക്ഷ നൽകി.

നിശ്ചിത ഓവറിൽ ന്യൂസീലൻഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടി. 55 റൺസെടുത്ത നിക്കോൾസിനും 47 റൺസ് നേടിയ ലാഥത്തിനും ഒഴികെ കിവീസ് ബാറ്റിങ് നിരയിൽ ആർക്കും തിളങ്ങാനായില്ല. ലോഡ്സിലെ പിച്ചിൽ റൺ കണ്ടെത്താൻ വിഷമിച്ച ന്യൂസീലൻഡിന് അവസാന ഓവറുകളിൽ പോലും ബൗണ്ടറി നേടാനായില്ല.

10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിന്റെ ബൗളിങ്ങായിരുന്നു നിർണായകം. ക്രിസ് വോക്സ് ഒമ്പത് ഓവറിൽ 37 റൺസ് നൽകി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും മാർക്ക് വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് 29 റൺസിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തിൽ 19 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ ആദ്യം പുറത്തായി. ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ നിക്കോൾസിനൊപ്പം 29 റൺസിന്റെ കൂട്ടകെട്ടാണ് ഗുപ്റ്റിലുണ്ടാക്കിയത്.

പിന്നീട് കെയ്ൻ വില്ല്യംസൺന്റെ ഊഴമായിരുന്നു. 53 പന്തിൽ 30 റൺസ് അടിച്ച വില്ല്യംസൺ പ്ലങ്കറ്റിന്റെ പന്തിൽ ബട്ലർക്ക് ക്യാച്ച് നൽകി. രണ്ടാം വിക്കറ്റിൽ നിക്കോൾസിനൊപ്പം 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വില്ല്യംസൺ മടങ്ങിയത്.

അർധ സെഞ്ചുറിയുമായി മികച്ച ഫോമിൽ മുന്നേറുകയായിരുന്ന നിക്കോൾസ് ആയിരുന്നു പ്ലങ്കറ്റിന്റെ രണ്ടാം ഇര. 77 പന്തിൽ 55 റൺസെടുത്ത നിക്കോൾസ് ബൗൾഡ് ആയി. പിന്നീട് റോസ് ടെയ്ലറിലായിരുന്നു കിവീസിന്റെ പ്രതീക്ഷ. എന്നാൽ ടെയ്ലറെ പുറത്താക്കി മാർക്ക്വുഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 31 പന്തിൽ 15 റൺസെടുത്ത ടെയ്ലർ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.

നീഷാമായിരുന്നു അഞ്ചാമതായി പുറത്തായത്. 25 പന്തിൽ 19 റൺസെടുത്ത നീഷാമിനെ പ്ലങ്കറ്റ് റൂട്ടിന്റെ കൈയിലെത്തിച്ചു. പ്ലങ്കറ്റിന്റെ പന്തിൽ ഫോർ നേടിയ നീഷാം അടുത്ത പന്തിൽ ഔട്ടാകുകയായിരുന്നു.

ആറാം വിക്കറ്റിൽ ഗ്രാൻഡ്ഹോമും ടോം ലാഥവും ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 റൺസെടുത്ത ഗ്രാൻഡ്ഹോമിനെ പുറത്താക്കി വോക്സ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 56 പന്തിൽ 47 റൺസെടുത്ത ടോം ലാഥത്തിന്റേയും ചെറുത്തുനിൽപ്പ് അവസാനിച്ചു. അതും ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. നാല് റൺസെടുത്ത് മാറ്റ് ഹെന്റി ആർച്ചറുടെ പന്തിൽ ബൗൾഡ് ആയി. സാന്റ്നറും ബോൾട്ടും പുറത്താകാതെ നിന്നു.
Previous Post Next Post
3/TECH/col-right