ഓമശ്ശേരി: ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഓമശ്ശേരി പുത്തൂർ നാഗാളികാവിൽ മഠത്തിൽ ബൈജുവിന്‍റെ ഭാര്യ ദിവ്യ(35) ആണ് മരിച്ചത്.


ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷപ്പെടുത്താൻ ശ്രമിച്ച ബൈജുവിനും ഷോക്കേറ്റു. 

മക്കൾ: അനാമിക,അവാന്തിക, അജാക്ഷയ്. സഹോദരങ്ങൾ: വിനു, ഷൈലജ.