നീണ്ട 30 വർഷത്തിനു ശേഷം നമ്മൾ തിരിച്ചു നടക്കുന്നു... നമ്മെ നമ്മളാക്കിയ കലാലയ തിരുമുറ്റത്തേക്ക്‌... നമ്മുടെ എളേറ്റിൽ എം ജെ യിലേക്ക്‌..


ഹൃദയത്തിൽ മായാതെ മറയാതെ നിൽക്കുന്ന ആ കാലം... ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചിരുന്നും ഒരുമിച്ചു നടന്നും കടന്നു പോയ ആ സുവർണ കാലം...

നമ്മളൊന്ന് തിരിച്ചു നടക്കുകയാണു... നമ്മുടെ ബാല്യ കാല സുഹൃത്തുക്കളെ കാണാൻ... നമ്മുടെ പ്രിയ ഗുരു വന്ദ്യരെ കാണാൻ .. അവർക്കൊരു കൈ കൊടുക്കാൻ....ആ ഗ്രൗണ്ടിലിരുന്നു ഒരിക്കൽ കൂടെ സൊറ പറയാൻ...

തിരക്കുണ്ടാവും ... എങ്കിലും നിങ്ങൾ വരണം.... നമുക്ക്‌ ഒരിക്കൽ കൂടെ ആ ക്ലാസ്‌ റൂമിൽ ആ ബെഞ്ചിലിരുന്നു സംസാരിക്കണം... ജീവിതത്തിന്റെ തിരക്കുകൾക്കുള്ളിൽ ഊളിയിട്ടപ്പോൾ മറന്നു പോയ സുഹ്ത്തുക്കളുടെ കൂടെ ഒന്നു നടക്കണം ..... എന്തു സംഭവിച്ചാലും നിന്നെ മറക്കില്ല എന്ന് ഓട്ടോഗ്രാഫ്‌ എഴുതി പിന്നെ കണ്ടിട്ടില്ലാത്ത ആ പഹയൻ സുഹൃത്തിനെ ഒന്നു കെട്ടി പ്പിടിക്കണം...

23/06/2019 ഞായർ രാവിലെ 9 മണിക്ക്‌ തന്നെ എത്തണം .... ടീചേഴ്സിന്റെ കൂടെ ചായയും കുടിച്ചു ചോറും തിന്ന് വിശേഷങ്ങൾ പങ്കു വെച്ച്‌ നമുക്ക്‌ പിരിയാം ....

ഒരിക്കൽ കൂടെ സ്വാഗതം......

എം ജെ യുടെ തിരുമുറ്റത്തേക്ക്‌....