Trending

ഉന്നത വിജയികളെ ദേശീയ ആയുർവേദിക് ഫാർമസി അനുമോദിച്ചു

പൂനൂർ : MBBS, PLUS TWO, SSLC പരീക്ഷകളിൽ  ഉന്നത വിജയം നേടിയ പാർ്ട്നേഴ്സിന്റെയും,സ്റ്റാഫിന്റേയും മക്കളെ  ദേശീയ  ആയുർവേദിക് ഫാർമസി അനുമോദിച്ചു. 


ഫാക്ടറി ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന ചടങ്ങിൽ  വിജയികൾക്കുള്ള ഉപഹാരങ്ങളും, ക്യാഷ് അവാർഡും മാനേജിങ് പാർട്ണർമാരായ N  P മുഹമ്മദ്‌, N P അബ്ദുൽ സലാം എന്നിവർ  വിതരണം  ചെയ്തു. 

ചടങ്ങിൽ  പാർട്ണർമാരായ N P ജലീൽ, ഷബീർ N M, ഷാരിഖ്  N S, ഷംസീർ  N M വിജയികളെ  അനുമോദിച്ചു.  Dr. വേണുഗോപാൽ, Dr.അപർണ,  ജനറൽ  മാനേജർ  ഖാലിദ് ഫൈസൽ, പ്രൊഡക്ഷൻ സൂപ്പർവൈസർ അബ്ദുൽ അസീസ് K K,  ജലീൽ A K,  അഹമ്മദ്‌ കോയ V P, നജ്മ, നാസർ V, ബിജു M  K, സലീം K, Dr.അമ്പിളി എന്നിവർ സംസാരിച്ചു. 

സർവീസിൽ നിന്ന് വിരമിച്ച  P K രാമചന്ദ്രനുള്ള  ഉപഹാരവും  ചടങ്ങിൽ  വെച്ച്  വിതരണം  ചെയ്തു.
Previous Post Next Post
3/TECH/col-right