Trending

ആത്മവിശുദ്ധി നിലനിർത്തണം:കാന്തപുരം

കോഴിക്കോട് :മുപ്പതുദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി നിലനിർത്തിയാവണം വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കേണ്ടതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു.


കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഈ ദിനം  ഉപയോഗിക്കണം.മാനുഷിക പരിഗണനകൾക്ക് ഏറ്റവും പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല.

പെരുന്നാൾ സന്തോഷം ചുറ്റുവട്ടങ്ങളിലുള്ള പാവങ്ങൾക്കും നൽകാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോഴാണ് ഒരുവിശ്വാസിയുടെ ഈദാഘോഷം പൂർണമാകുന്നതെന്നും കാന്തപുരം വ്യക്തമാക്കി.

Previous Post Next Post
3/TECH/col-right