വിവിധ ജോലി ഒഴിവുകൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 25 May 2019

വിവിധ ജോലി ഒഴിവുകൾ

25-05-2019 അധ്യാപക നിയമനം  
 
കൊടുവള്ളി: കളരാന്തിരി ജി.എം. എൽ.പി.സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എ. അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 27-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
 ഫോൺ: 9496029780.
➖➖➖➖➖➖➖➖➖➖➖

 
 നരിക്കുനി: നെടിയനാട് ജി.എം. എൽ.പി. സ്കൂൾ (മൂർഖൻകുണ്ട് ) താത്‌കാലിക പ്രൈമറി അധ്യാപകരുടെ തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28-ന് 10-ന് സ്കൂളിൽ നടക്കും. യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.
➖➖➖➖➖➖➖➖➖➖➖

 അപേക്ഷ ക്ഷണിച്ചു 

 
 വടകര : വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ പി.ജി.ഡി.സി.എ, പി.ജി.ഡി.സി.ഇ, ഡി.സി.എ, ഡി.ഡി.ടി.ഒ.എ, സർട്ടിഫൈഡ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും www.ihrd.ac.in എന്ന സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും 150 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം ജൂൺ 22-ന് നാലുമണിക്കു മുമ്പായി എത്തിക്കണം.
 ഫോൺ: 0496 2524920.
➖➖➖➖➖➖➖➖➖➖➖

സൗജന്യസെമിനാർ
 വടകര : എൽ.പി, യു.പി കെ-ടെറ്റ് പരീക്ഷ എഴുതുന്നവർക്കായി ഞായറാഴ്ച 10 മണിക്ക് വടകര എയിംസ് പി.എസ്.സി കോച്ചിങ് സെന്ററിൽ സൗജന്യ സെമിനാർ നടത്തുന്നു.
 ഫോൺ- 9946156428.
➖➖➖➖➖➖➖➖➖➖➖

 
അക്കൗണ്ടൻറ് ഒഴിവ് 

 
 കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടൻറ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.കോം, പി.ജി.ഡി.സി.എ. അടിസ്ഥാനയോഗ്യതയുള്ള 18- നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 31-ന് വൈകീട്ട് അഞ്ചുമണിക്ക്‌ മുമ്പായി കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
➖➖➖➖➖➖➖➖➖➖➖

 ഡോക്ടറുടെ ഒഴിവ്
 


പേരാമ്പ്ര:നൊച്ചാട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ താത്‌കാലിക ഒഴിവിലേക്ക് 29-ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും.
➖➖➖➖➖➖➖➖➖➖➖

 ഗസ്റ്റ് ലക്ചറർ ഒഴിവ്

 
 ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2019-‘20 അധ്യയനവർഷത്തേക്ക് സോഷ്യോളജി ലക്ചറർ (ജൂനിയർ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 28-ന് രാവിലെ 10.30-ന് സ്കൂൾ കോൺഫറൻസ് ഹാളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature