Trending

ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്

കോഴിക്കോട് നഗര പ​രി​ധി​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ട്രാഫിക് പോ​ലീ​സ്. ഒ​രോ​ദി​വ​സ​വും പ്ര​ത്യേ​കം സ​മ​യം നി​ശ്ച​യി​ച്ച്‌ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 



സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. സി​റ്റി​യി​ലെ ഭൂ​രി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രൈ​വി​ല്‍ പ​ങ്കെ​ടു​ക്കും. അ​മി​ത വേ​ഗ​ത, മൂ​ന്നു​പേ​രെ​വ​ച്ച്‌ ബൈ​ക്ക് ഓ​ടി​ക്ക​ല്‍ , മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ക്കു​ക, തെ​റ്റാ​യ വ​ശ​ത്തു​കൂ​ടി​യു​ള്ള ഓ​വ​ര്‍​ടേ​ക്കിം​ഗ് തു​ട​ങ്ങി എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ളും പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം.

ഫാ​ന്‍​സി ന​മ്ബ​ര്‍ പ്ലേ​റ്റു​ക​ള്‍ , സ​ണ്‍​ഫി​ലിം ഉ​പ​യോ​ഗി​ക്ക​ല്‍ , എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 1090 എന്ന ന​മ്ബ​റി​ലോ, വാ​ട്ട്‌​സ് ആപ്പ് ന​മ്ബ​റാ​യ6238488686 ലോ ​അ​റി​യി​ക്കാം. 


നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടാ​ന്‍ മ​ഫ്ടി പോ​ലീ​സിന്‍റെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ​ല​പ്പോ​ഴും പോ​ലീ​സിനെ ക​ണ്ടാ​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ വെ​ട്ടി​ച്ച്‌ ക​ട​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ മ​ഫ്ടി പോ​ലീ​സി​നെ ​നി​യോ​ഗി​ക്കും.


കുട്ടി ഡ്രൈവര്‍മാർക്കെതിരേ കടുത്ത ശിക്ഷയുമായി മോട്ടോര്‍ വാഹന വകുപ്പ്; രക്ഷിതാക്കളുടെ ലൈസന്‍സും റദ്ദാക്കും 
തിരുവനന്തപുരം: അവധിക്കാലമായതിനാല്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചും സമ്മതത്തോടെയും പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടി ഡ്രൈവര്‍മാര്‍ ഇരുചക്രവാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നത് നിയമങ്ങള്‍ അനുസരിച്ച് വാഹനമോടിക്കുന്ന മറ്റുള്ളവര്‍ക്കും അപകടം ഉണ്ടാക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. 

18 വയസ്സ് തികയാത്ത, ലൈസന്‍സ് ഇല്ലാത്തവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍പെട്ടാല്‍ മാതാപിതാക്കള്‍ക്കളില്‍ നിന്ന് 1500 രൂപ പിഴ ഈടാക്കുകയും ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുക്കേണ്ടതായും വരും. കൂടാതെ രക്ഷിതാക്കള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷയും നേരിടേണ്ടി വരും.
Previous Post Next Post
3/TECH/col-right