ഖാദർ കമ്മീഷൻ റിപ്പോർട്ട് കത്തിച്ച് അധ്യാപകർ പ്രതിഷേധിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 April 2019

ഖാദർ കമ്മീഷൻ റിപ്പോർട്ട് കത്തിച്ച് അധ്യാപകർ പ്രതിഷേധിച്ചു.


ഹയർസെക്കൻഡറിയെ ഇല്ലാതാക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയർ സെക്കൻഡറി അധ്യാപകരുടെ സംയുക്ത വേദിയായ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ  ഖാദർ കമ്മീഷൻ റിപ്പോർട് കത്തിച്ച് പ്രതിഷേധിച്ചു.

 ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പ് നടക്കുന്ന തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് മൂല്യനിർണയം നടത്തുന്ന ഹയർ സെക്കൻഡറി  അധ്യാപകരുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയും ഖാദർ റിപ്പോർട് കത്തിക്കുകയും ചെയ്തത്.
 ഹയർസെക്കൻഡറിയെ ഹൈസ്കൂളിൽ ലയിപ്പിക്കാനാവശ്യപ്പെടുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് ഹയർസെക്കൻഡറി അധ്യാപകർക്കിടയിൽ വ്യാപകമായ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഇതേതുടർന്ന് ഹയർ സെക്കൻഡറിയുടെ മൂല്യനിർണയം രണ്ടു ദിവസം സൂചനയായി  ബഹിഷ്കരിക്കാൻ അധ്യാപകർ തീരുമാനിച്ച് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഭരണാനുകൂല സംഘടനകൾ അഞ്ച് വിദ്യാർത്ഥികളെ മുൻനിർത്തി ഹൈക്കോടതിയിൽ കേസിനു പോവുകയും ഹൈക്കോടതി മൂല്യ നിർണ ബഹിഷ്കരണം നിരോധിക്കുകയും ചെയ്തിതിട്ടുണ്ട്.   

No comments:

Post a Comment

Post Bottom Ad

Nature