നരിക്കുനി:റമളാനിലൂടെ റയ്യാനിലേക്ക്   എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റി 2019 ഏപ്രിൽ 25 മുതൽ 
ജൂൺ 5 വരെ നടത്തുന്ന റമളാൻ കാമ്പയിന് ഏപ്രിൽ 25 ന് പാറന്നൂരിൽ തുടക്കമാകും.


നാളെ  വ്യാഴാഴ്ച വൈകു: 7 മണിക്ക് സമസ്ത കോഴിക്കോട് ജില്ലാ
ജനറൽ സെക്രട്ടറി ഉസ്താദ് ഉമർ ഫൈസി മുക്കത്തിന്റെ അദ്ധ്യക്ഷതയിൽ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
ഉൽഘാടനം ചെയ്യും.

SKSSF സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ പ്രഭാഷകനുമായ ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും.പ്രമുഖ പണ്ഡിതൻമാരും നേതാക്കളും സംബന്ധിക്കും.