കൊച്ചി: ട്രാക്ക് നവീകരണത്തിന്റെ
ഭാഗമായി നാളെ മുതല്‍ ഏപ്രില്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
ഏര്‍പ്പെടുത്തി. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം
നടക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
56380ാം നമ്ബര്‍ ആലപ്പുഴ വഴിയുള്ള
കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിറ്റ് തുറവൂരിനും കുമ്ബളത്തിനും ഇടയില്‍
പിടിച്ചിടും. 12218ാം നമ്ബര്‍ ചത്തീസ്ഗഡ്-കൊച്ചുവേളി കേരള സമ്ബര്‍ക്
ക്രാന്തി ദൈ്വവാര എക്‌സപ്രസ് 26 മുതല്‍ 28 വരെ കുമ്ബളത്ത് 55 മിനിറ്റ്
പിടിച്ചിടും.
12484ാം നമ്ബര്‍ അമൃത്സര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രല് 23ന് 15 മിനിറ്റ് എറണാകുളം സൗത്തിലും, 19262ാം നമ്ബര്‍ പോര്‍ബന്തര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 27ന് 15 മിനിറ്റ് എറണാകുളം സൗത്തിലും പിടിച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഗതാഗത
നിയന്ത്രണത്തിന്റെ ഭാഗമായി നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി.
നിരവധി ട്രെയ്‌നുകളുടെ സര്‍വീസ് വൈകും. 56382ാം നമ്ബര്‍ കായംകുളം-എറണാകുളം
പാസഞ്ചര്‍, 66302ാം നമ്ബര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്ബര്‍
എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381ാം നമ്ബര്‍ ആലപ്പുഴ വഴിയുള്ള
എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

Tags:
KERALA