നാട്ടുകാരുടെ ശ്രമം വിഫലമായി:പ്രവീൺ യാത്രയായി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 18 April 2019

നാട്ടുകാരുടെ ശ്രമം വിഫലമായി:പ്രവീൺ യാത്രയായി

ആരാമ്പ്രം:വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരാമ്പ്രം ആത്തുട്ടയിൽ നാലു സെന്റ് കോളനിയിലെ പ്രവീൺ 22 യാത്രയായി.ഇന്നലെ ആയിരുന്നു അന്ത്യം.


പ്രവീണിന്റെ ചികിത്സക്കായി ആരാമ്പ്രത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ കൈകോർത്ത് 13 ലക്ഷത്തിൽ പരം രൂപ പിരിച്ചെടുത്ത് ഉയർന്ന ചികിത്സ ഉറപ്പു വരുത്തിയിരുന്നു . 23 ലക്ഷം രൂപയുടെ ചികിത്സ ആശുപത്രിയിൽ നടത്തിയിരുന്നു. 

പക്ഷേ എല്ലാവരുടെയും ശ്രമങ്ങളും പ്രാർഥനകളും വിഫലമാക്കി രണ്ടര മാസത്തോളം ഐസിയുവിൽ കിടക്കുകയും അഞ്ചോളം ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും ചെയ്തിട്ടും ആ ചെറുപ്പക്കാരനെ തിരികെ കിട്ടിയില്ല.
..................

കൊടുവള്ളി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആരാമ്പ്രം ആത്തുട്ടയില്‍ ലക്ഷം വീട് കോളനിയിലെ പ്രവീണ്‍ കുമാര്‍(22) ആണ് മരിച്ചത്. 

ഫെബ്രുവരി 5 ന് പുലര്‍ച്ചെ ദേശീയപാതയില്‍ പതിമംഗലം ചൂലാംവയല്‍ കയറ്റത്തില്‍ വെച്ച് പ്രവീണ്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കടവരാന്തയില്‍ ഇറക്കിയിട്ട കമ്പിയില്‍ ഇടിച്ചായിരുന്നു അപകടം. 

രണ്ടര മാസക്കാലമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണിന് അണുബാധയുണ്ടാവുകയും രോഗം മൂര്‍ഛിച്ച് മരണപ്പെടുകയുമായിരുന്നു. 

പിതാവ്: സുരേഷ് ബാബു (കൃഷ്ണന്‍), മാതാവ്: ലീല, സഹോദരങ്ങള്‍: പ്രണോയ്, പ്രണവ്, പ്രഗതതി.

No comments:

Post a Comment

Post Bottom Ad

Nature