സാമൂഹ്യതിന്മകൾക്കെതിരെ മഹല്ലുകൾ ഉണരണം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 16 April 2019

സാമൂഹ്യതിന്മകൾക്കെതിരെ മഹല്ലുകൾ ഉണരണം


എളേറ്റിൽ മസ്ജിദുൽ  മുജാഹിദീൻ ഉദ്ഘാടനംചെയ്തു

എളേറ്റിൽ വട്ടോളി: സാമൂഹ്യതിന്മകൾ, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ,തീവ്രവാദ പ്രവണതകൾ തുടങ്ങിയ സമൂഹത്തെ ബാധിക്കുന്ന സർവ്വ വിഷയങ്ങൾക്കുമെതിരെയുള്ള ശക്തമായ ബോധവൽക്കരണത്തിന്റെ കേന്ദ്രങ്ങളായി മഹല്ല് കമ്മിറ്റികൾ മാറണമെന്ന് പുനർ നിർമ്മിച്ച എളേറ്റിൽ വട്ടോളി മസ്ജിദുൽ മുജാഹിദീൻ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.

രാജ്യത്ത് നടക്കുന്ന നിർണായകമായ ലോകസഭാ തിരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കുന്നതിൽ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാൻ ജനാധിപത്യവിശ്വാസികൾ ശ്രദ്ധ ചെലുത്തണമെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു.
  മസ്ജിദിന്റെ ഉദ്ഘാടനം ഖുർആൻ പരിഭാഷകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അസർ നമസ്കാരത്തിന് നേതൃത്വം നൽകി നിർവ്വഹിച്ചു. ഭൗതികമായ അറിവുകൾക്കൊപ്പം മതപരമായ അറിവുകൾ കൂടി സ്വായത്തമാക്കാൻ എല്ലാവരും സമയം കണ്ടെത്തണമെന്നും വിശുദ്ധ ഖുർആൻ പഠനവും പാരായണവും ദിനചര്യയായി സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ ടി.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു.കൊമേഴ്സ്യൽ ബ്ലോക്കിന്റെ ഉദ്ഘാടനം കാഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി. ഉസൈൻ മാസ്റ്റർ നിർവ്വഹിച്ചു. വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സജ്ജാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ, എം.എ.റസാഖ് മാസ്റ്റർ (മുസ്ലിം ലീഗ്), വാർഡ് മെമ്പർമാരായ ഒ.കെ അബ്ദുറഹിമാൻ, എം.എസ്.മുഹമ്മദ് മാസ്റ്റർ, കെ.ആശിഖ് റഹ്മാൻ, സി.ടി.ഭരതൻ മാസ്റ്റർ (കോൺഗ്രസ്), പി.സുധാകരൻ (സി.പി.ഐ.എം) ആശംസകൾ നേർന്ന് സംസാരിച്ചു.

   വിവിധ വിഷയങ്ങളിൽ സി.പി.സലീം, നാസർ ബാലുശ്ശേരി, അബ്ദുറഷീദ് കുട്ടമ്പൂർ, വി.കെ.ഉനൈസ് സ്വലാഹി, ഹാഫിദ് മുഹമ്മദ് അസ്ലം, അബ്ദുൽ അസീസ് നരക്കോട് ,പി.ടി.മുഹമ്മദ് യാസർ, വി.കെ.സാലിഹ്, കെ.വി.മുഹമ്മദ് ഇസ്മായിൽ സംസാരിച്ചു.

വിസ്ഡം സൗത്ത് ജില്ലാ സെക്രട്ടറി വി.ടി.ബഷീർ,നോർത്ത് ജില്ലാ പ്രസിഡണ്ട് സി.പി.അബ്ദുല്ല, പി.സി.അബ്ദുൽ ബാരി മൗലവി, കെ.പി.കലാം സംബന്ധിച്ചു.
     അടുത്ത വെള്ളിയാഴ്ച മുതൽ പള്ളിയിൽ ജുമുഅ നമസ്കാരം ആരംഭിക്കും.അബ്ദുറഷീദ് കുട്ടമ്പൂർ നേതൃത്വം നൽകും.

No comments:

Post a Comment

Post Bottom Ad

Nature