Trending

വയനാടിന്‍റെ ചരിത്രം മനസിലാക്കണമെങ്കിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണം:പിണറായി

കൽപ്പറ്റ: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പാകിസ്ഥാൻ പരാമ‍ർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന പ്രസ്താവനയിലൂടെ അമിത്ഷാ വയനാടിനെയാകെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  





വയനാടിന്‍റെ ചരിത്രം അദ്ദേഹത്തിന് അറിയില്ല. അത് മനസിലാക്കണമെങ്കിൽ സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെടുത്താലല്ലേ പറ്റൂ എന്നും പിണറായി പറഞ്ഞു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തിന് ശേഷം കൽപ്പറ്റയിൽ ഇടത് മുന്നണിയുടെ റോഡ് ഷോയും നടക്കും.


എൻഡിഎ യുപിഎ സ‍ർക്കാരുകളുടെ കർഷകത്തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആസിയൻ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോൺഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു. 

മഹാരാഷ്ട്രയിലെ കർഷക സമരത്തെ വെടിവെപ്പിലൂടെയാണ് ബിജെപി സർക്കാർ നേരിട്ടതെന്നും പിണറായി പറഞ്ഞു. കോൺഗ്രസ്സിന്‍റേത് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വർഗീയതയും ഒരുമിച്ചു പറ്റില്ലെന്നും മുഖ്യമന്ത്രി. രണ്ട് വള്ളത്തിൽ കാല് വെച്ച് പോകാനാകില്ലെന്നും പിണറായി കൂട്ടിച്ചേ‍ർത്തു. 

രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയും വിഷമുണ്ടാകില്ല: കെ സി വേണുഗോപാല്‍.

വയനാട്:  ബിജെപിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്ന് കെ സി വേണുഗോപാല്‍.

വയനാടിനെ പാകിസ്ഥാനോട് താരതമ്യ ചെയ്ത് അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്നും വയനാട് പാകിസ്ഥാനിലാണോ അതോ ഇന്ത്യയിലാണോ എന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ചോദിച്ചിരുന്നു ഇതിനുള്ള മറുപടിയായി   കെ സി വേണുഗോപാലില്‍ പറഞ്ഞു.
  

അമിത് ഷായ്ക്ക് വയനാടിന്‍റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ‍ഗ്രസിനെ മോദി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. 

സുപ്രീകോടതി റഫാല്‍ ഇടപാടില്‍ കോന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ തള്ളിയതോടെ മോദി പ്രതിക്കൂട്ടിലായി. റഫാലില്‍ അഴിമതി നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രധാമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് ഇടപാട് നടത്തിയതെന്നത് സുപ്രീംകോടതിശരിവെച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

Previous Post Next Post
3/TECH/col-right