Trending

നാഗപ്പാട്ടുത്സവം


എകരൂൽ: വീര്യമ്പ്രം പടിഞ്ഞാറെ പുളിക്കൂൽ നാഗകാളിക്ഷേത്രത്തിലെ പ്രതിഷ്ഠയും നാഗപ്പാട്ടുത്സവവും 11, 12 തീയതികളിൽ നടക്കും. മങ്ങാട് കോവിലകം ശങ്കരൻ നമ്പൂതിരിപ്പാട് പ്രതിഷ്ഠയ്ക്ക് കാർമികത്വം വഹിക്കും. 

പുലർച്ചെ നാലുമണിക്ക് ഗണപതിഹോമം, അഞ്ചിന് ഗുരു-ഭഗവതി പ്രതിഷ്ഠ. രാവിലെ 9.30-ന് ഇളനീർക്കുല വരവ്, 12-ന് അന്നദാനം, 6.30. താലപ്പൊലി, 7.30 കളമെഴുത്ത്, അഷ്ടനാഗക്കളം. എട്ടിന് തായമ്പക, 11-ന് ഭൂതക്കളം. 12-ന് വെള്ളിയാഴ്ച രാവിലെ പൊടിപൂജ, നാഗപുഷ്പാഞ്ജലി, 10.30-ന് കരിക്കിടി, 11.30-ന്‌ പൊലിപ്പാട്ടോടെ ഉത്സവം സമാപിക്കും.


തിറയുത്സവം നാളെ

എകരൂൽ: നെല്ലിപറമ്പിൽ -കുന്നുമ്മൽ വെട്ടുമൂർത്തീക്ഷേത്രം തിറയുത്സവം 12-ന്‌ നടക്കും. ഉച്ചയ്ക്ക്‌ 12-ന്‌ പ്രസാദ ഊട്ട്‌, വൈകുന്നേരം 7-ന്‌ എഴുന്നള്ളത്ത്‌ രാത്രി 8 മുതൽ തിറകൾ എന്നിവയുണ്ടാകും. 

Previous Post Next Post
3/TECH/col-right