തിരുവനന്തപുരം:ചൂടിന് താൽക്കാലിക ആശ്വാസം നൽകി ചൊവ്വാഴ്ചവരെ
സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ
വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച കാസർകോട്
ഒഴിച്ചുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രചവനം.
അതെ സമയം സംസ്ഥാനത്ത് വെള്ളിയാഴ്ച 55 പേർക്ക് കൂടി സൂര്യാതപമേറ്റു. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതം സൂര്യാതപമേറ്റു.സംസ്ഥാനത്ത് 26 പേർക്ക് പൊള്ളലും 27 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും രൂപപ്പെട്ടു. കോഴിക്കോട്ട് എട്ടുപേർക്കും കൊല്ലത്ത് അഞ്ചുപേർക്കും പത്തനംതിട്ടയിൽ നാലുപേർക്കും പാലക്കാട്, കോട്ടയം ജില്ലകളിൽ രണ്ടുപേർക്ക് വീതവും തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒരോരുത്തർക്കുമാണ് പൊള്ളലേറ്റത്.
പത്തനംതിട്ടയിൽ ഏഴുപേർക്കും കോഴിക്കോട്ട് നാലുപേർക്കും ആലപ്പുഴ, പാലക്കാട് മൂന്നുപേർക്ക് വീതവും എറണാകുളം, കൊല്ലം, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും മലപ്പുറം, ഇടുക്കി ജില്ലകളിൽ ഒാരോരുത്തർക്കും പാടുകൾ രൂപപെട്ടു.
അതേസമയം അടുത്ത 24 മണിക്കൂർ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ഒന്നുമുതൽ മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മത്സ്യബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടിയിടണമെന്നും തീരപ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പാലക്കാട്ടാണ് വെള്ളിയാഴ്ച കൂടിയ ചൂട് രേഖപ്പെടുത്തിയത്, 39.6 ഡിഗ്രി. തൊട്ടുപിന്നിൽ കൊല്ലം ജില്ലയിലെ പുനലൂരാണ്. രാത്രികാലത്ത് ഭൂരിഭാഗം ജില്ലകളിലും താപനില ശരാശരിയിൽനിന്ന് രണ്ട് ഡിഗ്രിവരെ ഉയർന്നിട്ടുണ്ട്. രാത്രികാല ചൂടിലും പാലക്കാടാണ് മുന്നിൽ, 27.5 ഡിഗ്രി.

Tags:
KERALA