Trending

പൂർവ്വ വിദ്യാർത്ഥി സംഗമവും വാർഷികവും

കൊടുവള്ളി: കിഴക്കോത്ത് പന്നൂർ ഈസ്റ്റ് എ.എം. എൽ .പി സ്കൂൾ കുറുന്താറ്റിൽ വാർഷിക ആഘോഷവും,പൂർവ്വ വിദ്യാർത്ഥി സംഗമവും മാർച്ച് 8, 9  തിയ്യതികളിൽ നടക്കും.



8 ന് വൈകു: 2 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശീമതി യു.പി നഫീസ ഉദ്ഘാടനം ചെയ്യും. 

മാർച്ച് 9ന്  രാവിലെ 9 മണിക്ക് വാർഷിക ആഘോഷം കൊടുവള്ളി M. L. A ബഹു. കാരാട്ട്  റസാഖ് ഉദ്ഘാടനം ചെയ്യും.പരിപാടിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.എം രാധാമണി മുഖ്യ അതിത്ഥി ആയിരിക്കും.

കിഴക്കോത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ജബാർ മാസ്റ്റർ, AEO ശ്രീ മുരളി കൃഷ്ണൻ, BPO ശ്രീ മെഹറലി, വാർഡ് മെമ്പർ സരള ദാസൻ, കെ.കെ ആലി മാസ്റ്റർ എന്നിവർ സംബന്ധിക്കും
Previous Post Next Post
3/TECH/col-right