Trending

മഅ്ഫിലെ മആൽ ഇന്ന്

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ്സയിലെ പൂർവ വിദ്യാർഥികളും പൂർവ അധ്യാപകരും മഹല്ലിലെ കുടുംബങ്ങളും ഒത്തുചേരുന്ന മഅ്ഫിലെ മആൽ ഇന്ന് മദ്രസാ അങ്കണ ത്തിൽ രാവിലെ ആരംഭിച്ച് രാത്രി അവസാനിക്കും. 

അറുപതാം വാർഷികത്തോടടുത്ത മദ്രസയുടെ തുടക്കം മുതലുള്ള അധ്യാപകരും വിദ്യാർത്ഥികളുമാണ് ഒത്തു ചേരുന്നത്. സംഗമം വാവാട് കുഞ്ഞിക്കോയ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. 

വിവിധ സെഷനുകളിലായി ഷബീർ റഹ്മാനി, ഡോ. എം.എ.അമീറലി, ബഷീർ റഹ്മാനി തിരുവമ്പാടി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. 

ബുർദ ആലാപനം, മദ്ഹ് ആലാപനം, ദഫ് പ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നു.


Previous Post Next Post
3/TECH/col-right