Trending

നിങ്ങളുടെ പ്രാർത്ഥനകൾ സഫലമായി .....നമ്മുടെ കുട്ടികൾ ചരിത്രമെഴുതി..........

എളേറ്റിൽ എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ 26 കൊമേഴ്സ്‌ വിദ്യാർത്ഥികൾ CMA( Cost and Management Accountant) ആവാനുള്ള ആദ്യ ഘട്ട കടമ്പകളിലൊന്നായ ICAI( Institue of Cost Accountants Of India) നടത്തുന്ന National level Exam ആയ CAT(Certified Accounting Technician) പരീക്ഷ വിജയിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.


ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം ഈ യോഗ്യതയും കൂടെ നേടാൻ സാഹചര്യമൊരുക്കുന്ന കേരളത്തിലെ ചുരുക്കം ചില സ്കൂളുകളിൽ ഒന്നും കോഴിക്കോട്‌ ജില്ലയിലെ ഏക സ്കൂളും നമ്മുടെ എം ജെ ആണെന്നതിൽ അഭിമാനിക്കുന്നു. 

ഈ പരീക്ഷയിലെ വിജയം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉയർന്ന യോഗ്യതയിലേക്ക്‌ അവരെ നയിക്കുമെന്നതിനപ്പുറം നമ്മുടെ നാട്ടിൻ പുറത്തുള്ള സാധാരണക്കാരുടെ മക്കൾക്ക്‌ ഉന്നതങ്ങൾ വെട്ടിപ്പിടിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുകാനാവും.നമ്മുടെ വിദ്യാർത്ഥികളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊമേഴ്സ്‌ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന CA/CMA Academy യിൽ കഴിഞ്ഞ ഒരു വർഷത്തെ തീവ്ര പരിശീലനത്തിന്റെ ഫലം കൊയ്തെടുത്ത പ്രിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. 

കൂടെ കുട്ടികൾക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്ത രക്ഷിതാക്കൾ,പ്രിൻസിപ്പൽ,മാനേജർ,മാനേജ്‌മെന്റ്‌ കമ്മിറ്റി അംഗങ്ങൾ, മറ്റു അധ്യാപകർ,കുട്ടികളുടെ കൂടെ നിന്ന അസ്‌ഹറുദ്ദീൻ സാർ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒരിക്കൽ കൂടെ അഭിനന്ദനങ്ങൾ വിജയം നേടിയ എംജെ യുടെ അഭിമാന താരങ്ങൾക്ക്.....


Previous Post Next Post
3/TECH/col-right