Trending

പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

തിരുവനന്തപുരം: വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. 

മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനക്കമ്പനികള്‍ വലിയ തുക ഈടാക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. മൃതദേഹം തൂക്കി നോക്കിയാണ് നേരത്തെ ഇതിനുള്ള തുക വിമാനക്കമ്പനികള്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ നിരക്കുകള്‍ എയര്‍ ഇന്ത്യ ഏകീകരിച്ചിരുന്നു.
*📲 ബജറ്റ് ഒറ്റനോട്ടത്തില്‍*

∙ 👉 ഉയർന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉൽപന്നങ്ങൾക്കാണു സെസ്.

∙ 👉ധനക്കമ്മി ഒരു ശതമാനമായും റവന്യൂകമ്മി 3.30 ശതമാനമായും കുറയ്ക്കും. ജീവനക്കാർക്ക് രണ്ടു ഗഡു ഏപ്രിലിൽ നൽകും.

∙👉 യുവാക്കളുടെ പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം 

∙👉 സ്റ്റാർട്ടപ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ 

∙ 👉ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1 ലക്ഷത്തില്‍നിന്ന് 2 ലക്ഷമായി ഉയര്‍ത്തും 

∙👉 1.16 ലക്ഷം ചതുരശ്ര അടി ഐടി പാര്‍ക്ക് സ്ഥലം സൃഷ്ടിക്കും 

∙ 👉വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി 

∙ 👉പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും

∙👉 ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തികവർഷം 30 ശതമാനം ഉയരും. ഇത്തവണ ബജറ്റിൽ ചെലവ് 13.88 ശതമാനം വർധിക്കും.

∙ 👉ഗൾഫിൽനിന്നുള്ള വരുമാനം കുറയും. ജിഎസ്ടി സംവിധാനങ്ങളിലെ പാളിച്ചയും പ്രശ്നമാകുന്നു. ചെലവുചുരുക്കൽ ആത്മഹത്യാപരമാണെന്നും തോമസ് ഐസക്.

∙👉 2019 – 20 വർഷം ലോട്ടറി വരുമാനം 11,863 കോടിയായി ഉയരും

∙👉സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവു ചുരുക്കില്ല. സർക്കാർ ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക മുരടിപ്പ് വർധിപ്പിക്കും.

∙👉 പ്ലാസ്റ്റിക് – ഇ വേസ്റ്റ് സംസ്കരണത്തിന് വിപുലമായ പദ്ധതികൾ. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 260 കോടി വകയിരുത്തി.

∙ 👉തദ്ദേശസ്ഥാപനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ 11,867 കോടി വകയിരുത്തി. ഇതോടെ തദ്ദേശസ്ഥാനപനങ്ങൾക്ക് കേന്ദ്രസഹായമടക്കം 21,000 കോടിയായി.

∙ 👉ഗ്രാമപഞ്ചായത്തുകൾ 6,384 കോടി. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾക്ക് 2,654 കോടി.

∙ 👉വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് ഫ്ലൈഓവർ വരും.

∙ 👉കെഎസ്ആർടിസിക്ക് 1000 കോടിയുടെ സഹായം.

∙ 👉തിരുവനന്തപുരം ആർസിസിക്ക് 73 കോടി അനുവദിച്ചു.

∙👉 മലബാർ കാൻസർ സെന്ററിന് 35 കോടി

∙👉 കശുവണ്ടി മേഖലയ്ക്ക് പാക്കേജ്

∙ 👉പൂട്ടിയ സ്ഥാപനങ്ങളുടെ കടം പുനഃക്രമീകരിക്കും.

∙ 👉തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി

∙ 👉ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. പമ്പയിൽ ഒരു കോടി ലീറ്റർ ശേഷിയുള്ള മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി. പമ്പ, നിലയ്ക്കൽ അടിസ്ഥാന വികസനത്തിന് 147.75 കോടി. റാന്നിയിലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യം.

∙👉 പ്രളയംമൂലം നഷ്ടമുണ്ടായ വ്യാപാരികൾക്ക് 20 കോടി വകയിരുത്തി. മാർച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വർഷത്തെ പലിശ സർക്കാർ വഹിക്കും.

∙ 👉എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി

∙ 👉ക്ഷേമപെൻഷൻ നൂറുരൂപ വർധിപ്പിച്ചു. ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതി നടപ്പാക്കും. കുടുംബശ്രീയ്ക്ക് ചുമതല.

∙👉 ടൂറിസം മേഖലയ്ക്ക് 270 കോടി. 82 കോടി ടൂറിസം മാർക്കറ്റിങ്ങിന്. 132 കോടി പശ്ചാത്തല വികസനത്തിനും വകയിരുത്തി

∙👉 2500 കോടി രൂപ കാർഷിക മേഖലയിൽ വിനിയോഗിക്കും. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തും. പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ പുനരുദ്ധരിക്കും.

∙ 👉ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍‌ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം രൂപയുടെ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ നൽകും. ജീവിതശൈലീ രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും.

∙👉 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ ‍പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും.

∙👉 സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്

∙👉 സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി

∙ 👉സർക്കാർ സ്കൂളുകൾ ആധുനികവൽക്കരിക്കും. പൊതുവിദ്യാലയങ്ങളിൽ രണ്ടരലക്ഷം കുട്ടികൾ പുതുതായെത്തി. ഇതിൽ 94 ശതമാനം പേരും മറ്റു സ്കൂളുകളിൽനിന്ന് മാറിവന്നവരാണ്.

∙👉 1000 കോടി കുടുംബശ്രീക്ക് വകയിരുത്തി. കുടുംബശ്രീ 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും. 

∙👉ലോകകേരളസഭയ്ക്ക് അ‍ഞ്ചുകോടി രൂപ വകയിരുത്തി.

∙ 👉കേരള ബാങ്ക് ഈ വർഷം. നിക്ഷേപശേഷി 57,000 കോടിയിൽനിന്ന് 64,000 കോടിയായി ഉയരും.

∙👉 തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾക്ക്  സാന്ത്വനം പദ്ധതി. 25 കോടി വകയിരുത്തി. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചെലവ് നോർക്ക വഹിക്കും

∙👉 സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപ വകയിരുത്തി

∙ 👉തിരുവനന്തപുരം – കാസർകോട് സമാന്തര അതിവേഗ റയിൽപാത നിർമാണം ഈവർഷം. 515 കിലോ മീറ്റർ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്.

∙👉 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാൻ 20 കോടി

∙👉 റബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും.

∙ 👉നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.

∙ 👉വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കുരുമുളക് കൃഷിക്ക് 10 കോടി, പൂക്കൃഷിക്ക് അഗ്രി സോൺ.

∙ 👉കൊച്ചിയില്‍ അമരാവതി മാതൃകയിൽ ജിഡിസിഎ ടൗൺഷിപ്പുകൾ സ്ഥാപിക്കും.

∙👉 ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും.

∙ 👉കൊച്ചി–കോയമ്പത്തൂർ വ്യവസായ ഇടനാഴി സ്ഥാപിക്കും.

∙ 👉പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യവസായ, വൈജ്ഞാനിക വളർച്ചാ ഇടനാഴി.

∙ 👉വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയിൽനിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും. കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങൾ പണിയും.

∙ 👉ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പു പദ്ധതിയിൽ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.

∙ 👉മൽസ്യത്തൊഴിലാളികൾക്ക് 1000 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു.

∙👉 പുളിങ്കുന്നിൽ ഹെലികോപ്റ്റർ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019–20 ൽ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

∙ 👉കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോൾ 20 മുതല്‍ 100 ശതമാനം വരെ അധികവില

∙ 👉കുടിയൊഴിപ്പിക്കൽ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

∙ 👉കേരള ബോട്ട് ലീഗ് തുടങ്ങും. പുതിയ ടൂറിസം സീസണാക്കി മാറ്റും. സ്പൈസ് റൂട്ട് പദ്ധതി നടപ്പാക്കും, വിദേശപങ്കാളിത്തം ഉറപ്പാക്കും

∙ 👉പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 കോടി. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകൾ നിർമിക്കും. 

∙ 👉585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും

∙👉 അടുത്ത രണ്ടു വർഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ തന്നെ മാറും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിര്‍മിക്കും

∙👉 ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാന്‍ നടപടി. കെഎസ്ആർടിസി തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും.
Previous Post Next Post
3/TECH/col-right