കൊടുവള്ളി: കൊടുവള്ളിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. പൂനൂര്‍ മൊകായിക്കല്‍ വീട്ടില്‍ സുബീഷ് (33), കോളിക്കല്‍ വേണാടിയില്‍ വീട്ടില്‍ റാസിക് (31) എന്നിവരാണു കൊടുവള്ളി പൊലിസിന്റെ പിടിയിലായത്.
കൊടുവള്ളി, കുന്ദമംഗലം ഭാഗങ്ങളില്‍ വില്‍പനയ്ക്കായി എത്തിച്ച 1.100 കിലോ കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു. കോഴിക്കോട് റൂറല്‍ എസ്.പി ജി. ജയദേവനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു ദേശീയപാതയില്‍ വാവാട് വില്ലേജ് ഓഫിസിനു സമീപത്തുവച്ച് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഇവര്‍ പിടിയിലാകുന്നത്.
കര്‍ണാടകയിലെ ബൈരകുപ്പയില്‍നിന്ന് വാങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നവരാണു പ്രതികളെന്ന് പൊലിസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരം കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹന്‍, എസ്.ഐ കെ. പ്രജീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, എസ്.സി.പി ഒ. ഷിബില്‍ ജോസഫ്, സി.പി.ഒ ഷഫീഖ് , എ.എസ്.ഐ വിനോദ്, എസ്.സി.പി ഒ. അബ്ദുല്‍ റഷീദ്, സി.പി.ഒ അബ്ദുല്‍ റഹീം എന്നിവരും കൂടെയുണ്ടായിരുന്നു.

Tags:
KOZHIKODE