Trending

ഹജ്ജ് 2019:അപേക്ഷകരുടെ ശ്രദ്ധക്ക്


സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജിന് പോവാൻ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ ശ്രദ്ധയ്ക്ക്:

പണം അടയ്ക്കുന്നതിനുള്ള പെയ്മെൻറ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിൽ നിന്ന്  ഡൗൺലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ തയ്യാറായിട്ടുണ്ട്. പണം ബാങ്കുകളിൽ സ്വീകരിക്കുന്നതാണ്.


1. ഓരോ ഹാജിയും ഒന്നാം ഘട്ട (Advance amount) 81,000 രൂപ State Bank of India യിലോ Union Bank of India യിലോ നിക്ഷേപിക്കണം. ആവശ്യമായ Pay Slip വെബ്‌സൈറ്റിൽ നിന്ന് Download ചെയ്യാവുന്നതാണ്. ഓൺലൈൻ വഴിയും Payment നടത്താം. ഹജ്ജ് ആവശ്യത്തിനുള്ള  പണം ഹജ്ജ് കമ്മറ്റിക്കായി Bank ൽ നിക്ഷേപിക്കുന്നതിന് നിലവിൽ PAN CARD  ൻറെ ആവശ്യമില്ല. ഒരു കവറിലെ എല്ലാ ഹാജിമാരുടെയും സംഖ്യ ഒരുമിച്ച് തന്നെ നിക്ഷേപിക്കലാണ് അഭികാമ്യം.

2. ജനുവരി 17 മുതലാണ് Bank ൽ പണം സ്വീകരിച്ച് തുടങ്ങുക. ഒരാഴ്ച മാത്രമാണ് സമയം ലഭിക്കുക.

3. KLF, WMKLF കവർ നമ്പറുകാർ പണമടച്ചതിന് ശേഷം ഇനി പറയുന്നവ നേരിട്ട് സംസ്ഥാന ഹജ്ജ് ഓഫീസിൽ എത്തിക്കണം:

    (1) പണമടച്ചതിന്റെ ഒറിജിനൽ (HCoI Copy) രശീതി.

    (2) ഓരോ ഹാജിയുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് Medical Certificate Form വെബ്സൈടറ്റിൽ നിന്ന് ലഭിക്കും.

   (3) ഓരോ ഹാജിയുടെയും Original Passport.  പിറകിൽ പാസ്പോർട്ട് സൈസ് ഫോട്ടോ സെല്ലോ ടാപ്പ് ഉപയോഗിച്ച് പതിക്കണം.


4. Original Passport ഇപ്പോൾ സമർപ്പിക്കുവാൻ സാധ്യമാകാത്ത NRI ഉൾപ്പെടെയുള്ളവർ Bank Receipt, Medical Certificate എന്നിവയോടൊപ്പം താഴെ പറയുന്നവ സമർപ്പിക്കണം:

(1) White Paper ൽ തയ്യാറാക്കിയ ഒരു അപേക്ഷ. (കാര്യങ്ങൾ കൃത്യവും സ്പഷ്ടവുമായിരിക്കണം.

(2) Passport ന്റെ First പേജിന്റെയും Last പേജിന്റെയും Visa പേജിന്റെയും പകർപ്പ്. Passport ൽ വിസ പതിക്കാത്തവരുടേതാണെങ്കിൽ Paper Visa, Visa വിവരങ്ങൾ ഉൾക്കൊള്ളുന്ന Identity Card മുതലായവയുടെ  പകർപ്പ്.

(3) Sponsor, Company മുതലായവരിൽ നിന്നുള്ള കത്തുണ്ടെങ്കിൽ അഭികാമ്യം.


5. നിലവിൽ Original Passport സമർപ്പിച്ചവർ (70+ Reserve Category - KLR കവറുകാർ)
Bank Receipt, Medical Certificate എന്നിവ ഹജ്ജ് ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതില്ല. Registered Post ആയോ Courier വഴിയോ അയച്ചാൽ മതിയാകുന്നതാണ്.

6. സംസ്ഥാന ഹജ്ജ് ഓഫീസിലേക്ക് അയക്കുന്ന പാസ്സ്‌പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളുടെയും പകർപ്പ് സൂക്ഷിക്കണം. 


......................
......................

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

സൈതലവി : +91 9495858962
നൗഫൽ മങ്ങാട് : +91 8606586268
സലാം ബുസ്താനി : +91 9400890310

Previous Post Next Post
3/TECH/col-right