Trending

നാടിന്റെ ഗുരുനാഥനെയും ഭിഷഗ്വരനെയും ആദരിച്ചു

എളേറ്റിൽ:തലമുറകളുടെ ഗുരുനാഥനും എളേറ്റിൽ പ്രദേശത്തിന്റെ തന്നെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച
 ശ്രീ.പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്ററെയും, വർഷങ്ങളോളമായി എളേറ്റിലിന്റെ ആരോഗ്യ സംരക്ഷകനായി മാറിയ  ഡോ:ജോഷി ജോണി നെയും ആദരിച്ചു.






 ഞായറാഴ്ച വൈകുന്നേരം എളേറ്റിൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചു നടന്ന വർണ്ണാഭമായ പരിപാടിയിൽ  ബഹു: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവർകളാണ്  ചടങ്ങ് ഉദ്ഘാടനം ചെയ്തത്.





പരിപാടിയിൽ എം.എൽ.എ.മാരായ കാരാട്ട് റസാഖ്,പി.ടി.എ. റഹീം,സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി,പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ മാസ്റ്റർ,



വാർഡ് മെമ്പർ കെ.എം.ആഷിഖ് റഹ്മാൻ , എം.എ. റസാഖ് മാസ്റ്റർ, പി.സുധാകരൻ,കെ.കെ.ജബ്ബാർ മാസ്റ്റർ തുടങ്ങി മത-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.



Previous Post Next Post
3/TECH/col-right