താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ചികിത്സ തേടിയെത്തിയ ആളുകള്‍ ഡോക്ടര്‍ വൈകി എന്നാരോപിച്ച് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ നേഴ്‌സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രി ജീവനക്കാരുടെ ആവശ്യം.

Tags:
THAMARASSERY