Trending

പീപ്പിള്‍സ് ഫൗണ്ടേഷന്‍: കരിഞ്ചോലയില്‍ ഭവന നിര്‍മ്മാണത്തിന് തുടക്കമായി

താമരശ്ശേരി:പീപ്പിള്‍സ്  ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പ്രളയബാധിതര്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതിക്ക് കട്ടിപ്പാറ കരിഞ്ചോലയില്‍ തുടക്കമായി . 


ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് വി പി ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.വി.അബ്ദുല്‍ അസീസ് തറക്കല്ലിടല്‍  കര്‍മ്മംനിര്‍വഹിച്ചു.

ചടങ്ങില്‍മഹല്ല് സെക്രട്ടറി സെയ്ദൂട്ടി ഹാജി, കനിവ് ചാരിറ്റബിള്‍  ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍, എഞ്ചിനീയര്‍ മുഹമ്മദ് സഫീര്‍ എന്നിവര്‍ സംസാരിച്ചു.

എം എ യൂസുഫ് ഹാജി സ്വാഗതവും ആര്‍.കെ.അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു .

Previous Post Next Post
3/TECH/col-right