Trending

നാട്ടുപൊലിമ ശ്രദ്ധേയമായി

മടവൂർ : പൈമ്പാലശ്ശേരി ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടന്ന ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള (നാട്ടുപൊലിമ '19) ശ്രദ്ധേയമായി. വ്യത്യസ്തമായ സ്റ്റാളുകൾ അണിയിച്ചൊരുക്കിയ വിദ്യാർത്ഥികൾ സന്ദർശകരുടെ മനം കവർന്നു. 


അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി നടത്തിയ ശാസ്ത്ര മേള ഉന്നത നിലവാരം പുലർത്തി. പ്രസ്തുത പരിപാടി യുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ്‌ പി.കെ.ബൈജു അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന മുഹമ്മദ്‌, വാർഡ് മെമ്പർ സാബിറ മൊടയാനി, അബ്ദുൽ കാദർ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, ഷൈജു, അസ്മ ടീച്ചർ, കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ്‌  സെക്രട്ടറി ബി.പി.അബ്ദുൽ അസീസ് നന്ദി യും പറഞ്ഞു. 

പരിപാടി യുടെ ഭാഗമായി ഷാഹുൽസ് യൂനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യൂനാനി പരിശോധനയും, താമരശ്ശേരി  കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന യും കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ വിപണന മേളയും നടന്നു.

Previous Post Next Post
3/TECH/col-right