മികച്ച സ്കൂളിനുള്ള അവാർഡ് വിദ്യഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 December 2018

മികച്ച സ്കൂളിനുള്ള അവാർഡ് വിദ്യഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിച്ചു

മുക്കം:കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം ഫൗണ്ടേഷൻ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നൽകുന്ന ജസ്റ്റിസ് വി.ഖാലിദ് മെമ്മോറിയൽ അവാർഡിന് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർ വിദ്യഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. 


പോയ വർഷത്തിലെ അക്കാദമിക മികവിനാണ് അവാർഡ് കഴിഞ്ഞ വർഷം 697 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയവും 124 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടി ചരിത്ര വിജയം കൈവരിച്ച വിദ്യാലയമാണ് .

ഈ വിജയത്തിലൂടെ ജില്ലയിൽ ഒന്നാമതെത്താനും സംസ്ഥാനത്ത് ഏഴാം സ്ഥാനം കൈവരിക്കാനും പി.ടി.എമ്മിനായി കലോതസവങ്ങളിൽ വർഷങ്ങളായി മുക്കം സബ് ജില്ലയിൽ കിരീടം ചൂടുന്നത് പി.ടി.എമ്മാണ് ജില്ലാ സംസ്ഥാന തലങ്ങളിൽ വൻ കുതിപ്പ് നടത്താനും വിദ്യാലയത്തിനായി. 

കൊച്ചി ലേ മറിഡിയനിൽ നടന്ന ചടങ്ങിൽ വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും ഫസൽ വാരിസും പി.സി. അബ്ദുറഹിമാൻ മാസ്റ്ററും ചേർന്ന് ഏറ്റുവാങ്ങി. 

ചടങ്ങിൽ മുഹമ്മദ് അനീഷ് ഐ എ എസ് അധ്യക്ഷത വഹിച്ചു. കെ.ജയകുമാർ ഐ എ എസ്, ഗൾഫാർ മുഹമ്മദലി, സി.പി കുഞ്ഞു മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Post Bottom Ad

Nature