Trending

പൂനൂര്‍ ഹൈസ്‌ക്കൂളില്‍ ശാസ്ത്രജ്ഞനുമായി സംവദിച്ച് വിദ്യാര്‍ത്ഥിക്കൂട്ടം

പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ശാസ്ത്രരംഗം പദ്ധതിയുടെ ഭാഗമായി ശാസ്തരജ്ഞനുമായി സംവാദം പരിപാടി സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. 


കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ സസ്യ ശാസ്ത്രജ്ഞന്‍  ഡോ. മുഹമ്മദ് നിസാറാണ് കുട്ടികളുമായി സംവദിച്ച് സംശയങ്ങള്‍ക്ക് നിവാരണം നല്‍കിയത്.



പരിപാടിയില്‍ പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് അദ്ധ്യക്ഷത വഹിച്ചു. പി.ടി. സിറാജുദ്ദീന്‍, വി. അബ്ദുല്‍ ബഷീര്‍, എം. മുഹമ്മദ് അഷ്‌റഫ്, പി.ജെ ഹെലന്‍, കെ.പി അബ്ദുസ്സലീം, പി.കെ അശ്വിന്‍, എം. ജിസാന, കെ.കെ ഷമീല, ജി.ആര്‍ അര്‍ജുന്‍, കെ.എസ്. ഷാജു എന്നിവര്‍ സംസാരിച്ചു.



Previous Post Next Post
3/TECH/col-right