Trending

ELETTIL ONLINE NEWS UPDATE 06-10-2018

ELETTIL ONLINE NEWS UPDATE 06-10-2018
1194 കന്നി 20
1440 മുഹറം 26
ശനി

                 




🅾 മൂന്ന് മഴ മേഖലകളും ഒരുമിച്ച്‌ രൂപപ്പെട്ടതോടെ ഇന്ന് രാത്രിയും നാളേയുമായി പെയ്യുക കേരളം കണ്ട ഏറ്റവും കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഒഡീഷാ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് തിരിഞ്ഞാല്‍ ദുരിതം ഒഴിവാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആഞ്ഞടിക്കുമെന്ന ഭയം ശക്തം; ദുരിത മഴ ചൊവ്വ വരെ നീണ്ടു നിക്കും; വെള്ളം വരും മുമ്ബ് മിക്ക ഡാമുകളും തുറന്നുവച്ച്‌ കാത്തിരുന്ന് കേരളം.


🅾 മലപ്പുറത്ത് റെഡ് അലര്‍ട്ട്: കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദേശം.


🅾 എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്ത്; അഞ്ച് ടീമിനെ ജില്ലകളില്‍ വിന്യസിച്ചു.


🅾 ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.


🅾 തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു; തീരുമാനം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം.


🅾 ഐഎസ്‌എല്‍ മത്സരവേദിയിലും ശരണം വിളി! സേവ് ശബരിമല ബാനറുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍; സ്വാമിയപ്പാ.. അയ്യപ്പാ.. വിളിച്ച്‌ ശയനപ്രദക്ഷിണം നടത്തി ആറന്മുളയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍; കോണിയിലും പൂങ്കാവ് ജംഗ്ക്ഷനിലും പ്രാര്‍ത്ഥനാ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍; സ്ത്രീപ്രവേശന വിഷയത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലും ശരണം വിളികളാല്‍ മുഖരിതം


🅾 തിരുവിതാംകൂറില്‍ മഹാറാണിയെന്നൊരു പദവിയില്ല; ഇപ്പോള്‍ രാജകുടുംബവും ഇല്ല; മുന്‍ എസ്‌എഫ്‌ഐക്കാരന്‍ കൂടിയായ ശശികുമാര്‍ വര്‍മ പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുന്നു; ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച തിരുവിതാംകൂര്‍ രാജകുടുംബത്തിനും പന്തളം കൊട്ടാരത്തിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍


🅾 പന്തളം കൊട്ടാരത്തിന്റെ ആശിര്‍വാദത്തോടെയുള്ള ലോങ്ങ് മാര്‍ച്ചില്‍ രാജകുടുംബാഗങ്ങളും തന്ത്രി കുടുംബാഗങ്ങളും സ്ഥിര അംഗങ്ങളാകും; ശരണ മന്ത്രങ്ങള്‍ മുഴക്കി, വിശ്വാസികള്‍ക്ക് കാല്‍നടയായോ, ഇരുചക്ര വാഹനങ്ങളിലോ, മറ്റ് വാഹനങ്ങളിലോ അണിനിരക്കാം; പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ല; ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് ലോങ് മാര്‍ച്ചുമായി ഹിന്ദു സംഘടനകള്‍; രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥിനേയും കരുതല്‍ തടങ്കലില്‍ എടുക്കാന്‍ സാധ്യത


🅾 സമവായത്തിന് ഒരുങ്ങുന്നു; ശബരിമല വിധി നടപ്പാക്കുമ്പോൾ  ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട്‌  ചര്‍ച്ച വേണമെന്ന് സിപിഎം.സർക്കാരിനോട്‌ പാർട്ടി ഇക്കാര്യം ആവശ്യപ്പെടും


🅾 ഇനിയുള്ള 12 ദിവസങ്ങൾ സ്വാമി അയ്യപ്പനും ശബരിമലയ്ക്കും വേണ്ടിയുള്ള യുദ്ധമാണെന്ന് രാഹുല്‍ ഈശ്വര്‍.പ്രക്ഷോഭം 12 ഓളം സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയാണ്‌.  അമേരിക്ക, ഇംഗ്ലണ്ട്‌, ദുബായ്‌ തുടങ്ങിയ ഇടങ്ങളിൽ നിന്ന് എല്ലാം പിന്തുണ ലഭിക്കുന്നുണ്ടെന്നും രാഹുൽ ഈശ്വർ


🅾 ശബരിമല വിഷയത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തിനായി കോണ്‍ഗ്രസ്സ്‌ - ബി.ജെ.പി കൂട്ടുകെട്ട്‌ നടത്തുന്ന നീക്കം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളി: കോടിയേരി.


🅾 ശബരിമല വിഷയം: റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.


🅾 യൂറോപ്പിലും അമേരിക്കയിലും കാണുന്ന കാഴ്ചകള്‍ ഇതാ നമ്മുടെ കേരളത്തിലും; യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകുമെന്ന പേടി ഇനി വേണ്ട; ഡ്രൈവറില്ലാത്ത കാറുകള്‍ കൊക്കൂണ്‍ 2018ല്‍ ശ്രദ്ധാകേന്ദ്രമാകുന്നു; വിപ്ലവകരമായ ആശയവുമായി ടിസിഎസ് ഗ്ലോബല്‍ ഹെഡ് റോഷി ജോണ്‍; കാറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സെന്‍സറുകള്‍ വഴി.


🅾 പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവത്താല്‍ കോട്ടയം മന്ദിരം ആശുപത്രിയില്‍ യുവതി മരിച്ചു; ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ കാരിത്താസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല; ചികിത്സാ ചെലവായി മൂന്നര ലക്ഷം രൂപയുടെ ബില്‍ നല്‍കി കോട്ടയം കാരിത്താസ് ആശുപത്രിയുടെ ക്രൂരത; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്.പനച്ചിക്കാട്‌ നെല്ലിക്കൽ കവലക്ക്‌ സമീപം താമസിക്കുന്ന കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത്‌ കെ വി വർഗീസ്‌ മകൾ സിനിമോൾ വർഗീസ്‌ (27) ആണ്‌ മരിച്ചത്‌. പരുമല സ്വദേശി രഞ്ജി ജോസഫ്‌ ആണ്‌ ഭർത്താവ്‌


🅾 താനൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വകവരുത്തിയ ഭാര്യ അറസ്റ്റില്‍; സൗജത്തിന് പുറമേ കൊലപാതകത്തിന് കാര്‍ എത്തിച്ച്‌ സഹായം ഒരുക്കി നല്‍കിയ ഐ.ടി.ഐ വിദ്യാര്‍ത്ഥി സുഫിയാനും പൊലീസ് പിടിയില്‍; ഇരുമ്ബ് ദണ്ഡ് കൊണ്ട് സവാദിന്റെ തലച്ചോര്‍ അടിച്ചു തകര്‍ത്തു കൊന്ന ശേഷം ദുബായിലേക്ക് കടന്ന കാമുകന്‍ ബഷീറിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി അന്വേഷണ സംഘം.


🅾 ഉദ്യോഗസ്ഥര്‍ നല്‍കിയ കുറിപ്പ് മറികടന്നാണ് ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയതെന്ന  വാര്‍ത്തയോട് പ്രതികരിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍; ശ്രീചക്രക്ക് വേണ്ടി നയംതെറ്റിച്ച എക്‌സൈസ് മന്ത്രി രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന് മുല്ലപ്പള്ളി; ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ചതിന് പിന്നില്‍ വന്‍ അഴിമതിയെന്നും കെപിസിസി അധ്യക്ഷന്‍


🅾 അഭിമന്യു രക്തസാക്ഷി ഫണ്ട്; സിപിഎം സമാഹരിച്ചത് മൂന്നൂ കോടിയിലേറെയെന്ന് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന; സഹോദരിയുടെ പേരില്‍ 10 ലക്ഷവും അച്ഛന്റേയും അമ്മയുടേയും പേരില്‍ 25ലക്ഷവും നിക്ഷേപിക്കും; അഭിമന്യു സ്മാരകമായ വിദ്യാര്‍ത്ഥി സേവന കേന്ദ്രത്തിനും അനുമതി.,


🅾 സിബിസിഐക്കു പരാതി കിട്ടിയത് സമരം തുടങ്ങിയ ശേഷം മാത്രം; കര്‍ദിനാള്‍ ആലഞ്ചേരിക്ക് പരാതി അയച്ചത് രഹസ്യാത്മകമായി സൂക്ഷിക്കുവാന്‍ ആവശ്യപ്പെട്ട്; വിധി വരുന്നതുവരെ വേട്ടക്കാരേയും, ഇരകളേയും നിശ്ചയിക്കുന്നതിനോട് യോജിപ്പില്ല; വാദിയും പ്രതിയും സഭാംഗങ്ങളായതിനാല്‍ ആരു ജയിച്ചാലും തോറ്റാലും അതിന്റെ അപമാനവും മുറിവും സഭാ കുടുംബത്തിന് മുഴുവനാണ്: ഫ്രാങ്കോ പ്രശ്‌നത്തില്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കി മാര്‍ സൂസപാക്യം.


🅾 ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ് കൈപ്പറ്റിയില്ല; ജേക്കബ് തോമസിന്റെ പേരിലുള്ള തമിഴ്‌നാട്ടിലെ 50ഏക്കര്‍ ഭൂമി ജപ്തി ചെയ്യുമെന്ന് അറിയിപ്പ്; സ്വത്ത് വിവരത്തില്‍ ചേര്‍ക്കാത്തതിനാല്‍ ബിനാമി ഇടപാടെന്ന് സംശയിച്ച്‌ ആദായ നികുതി വകുപ്പ്.


🅾 ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വ്: സ്വ​കാ​ര്യ ബ​സ് ഉടമകള്‍ സ​മ​രം നടത്തിയേക്കും.ബസ്‌ ഉടമകളുടെ അടിയന്തിര യോഗം ഇന്ന് തൃശൂരിൽ നടക്കും


🅾 സംസ്ഥാനത്ത് 70 കോടി രൂപയുടെ ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന് അനുമതി; യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തിലെ ഏറ്റവും മികച്ച തീര്‍ത്ഥാടന സര്‍ക്യൂട്ട്. ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കോർത്തിണക്കിയാണ്‌ റൂട്ട്‌ തയ്യാറാക്കുന്നത്‌


🅾 പായ്‌വഞ്ചി അപകടത്തിൽ പരിക്കേറ്റ്‌ ആംസ്റ്റർഡാം ദ്വീപിൽ കഴിയുന്ന അഭിലാഷ്‌ ടോമി ഇന്ന്  ഇന്ത്യയിൽ എത്തും.


🅾 ചെക്ക്‌ കേസിൽ നടൻ റിസബാവക്ക്‌ 3 മാസം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചു.


🅾 സൈബർ ഡോണിന്റെ 'കൊക്കൂൺ' രാജ്യാന്തര സമ്മേളനം കൊച്ചിയിൽ തുടക്കം ആയി.ആയിരത്തിൽ അധികം പ്രതിനിധികൾ ആണ്‌ പങ്കെടുക്കുന്നത്‌. ഇന്ന് സമാപിക്കും.


🅾 ബിഷപ്പ്‌ ഫ്രാങ്കോയെ ഇന്ന് 11 ന്‌ പാല ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കും.റിമാൻഡ്‌ കാലാവധി ഇന്ന് തീരുന്നതിനെ തുടർന്നാണ്‌ നടപടി . ബിഷപ്പ്‌ ഫ്രാങ്കൊയെ എം എൽ എ പി സി ജോർജ്ജ്‌ ഇന്നലെയും സന്ദർശിച്ചു ബിഷപ്പിന്‌ സങ്കടം ഒന്നും തോന്നേണ്ട എന്ന് കരുതിയാണ്‌ വന്നതെന്ന് പി സി ജോർജ്ജ്‌


🅾 തൃപ്പൂണിത്തുറ ആർ എൽ വി കോളേജ്‌ അധ്യാപകൻ ആർട്ട്സ്‌ വിഭാഗം മേധാവിയായ കെ എസ്‌ അനിൽ കുമാർ (54) വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടേത്തി


🅾 ഇന്ധന വിലവർദ്ധന: ഗതാഗത ചിലവ്‌ കൂടിയതോടെ വിപണിയിൽ വിലകയറ്റം ദൃശ്യം.ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ചരക്ക്‌ കൂലി 15000 മുതൽ 20000 രൂപ വരെ വർദ്ധിച്ചു


🅾 ശബരിമല ; ഹൈന്ദവ സംഘടനകളുടെ നേതൃയോഗം നാളെ  എറണാകുളം ടി ഡി എം ഹാളിൽ ചേരും


🅾 ലക്ഷ്മിക്ക് എല്ലാം കേള്‍ക്കാം...കാണാം... ബുദ്ധിമുട്ടുള്ളത് സംസാരിക്കാന്‍ മാത്രം; തിങ്കളാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്ന് മാറും; ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്ബോള്‍ അത് താങ്ങാന്‍ പറ്റണം എന്ന് എല്ലാവരും പ്രാര്‍ത്ഥിക്കണം; മരണത്തിന് മുമ്ബ് ഡോക്ടറുമായി ബാലഭാസ്‌കര്‍ സംസാരിച്ചത് സന്തോഷത്തോടെയും; ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയെന്ന് സറ്റീഫന്‍ ദേവസ്യ.


🅾 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് ഇനി ബാഡ്ജ് വേണ്ട; സുപ്രീം കോടതി വിധി നടപ്പിലാക്കി ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്


🅾 പെരുമ്പാവൂരിൽ ഒറ്റ മുറിക്കട; മൊത്തം മൂലധനം 10,000രൂപ; വാര്‍ഷിക പൊതുയോഗവുമില്ല; ബാലന്‍സ് ഷീറ്റിനെ കുറിച്ച്‌ ചിന്തിച്ചതുമില്ല; ഉടമകളുടെ നിക്ഷേപം 600 രൂപയും! വിദേശത്തേക്ക് മദ്യഉല്‍പാദിപ്പിച്ച്‌ കയറ്റുമതിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് ബെനാമി കമ്ബനിക്കോ? കടലാസ് സ്ഥാപനത്തിന് പിന്നില്‍ സിപിഎമ്മിലെ ഉന്നതന്റെ മകനെന്നും ആരോപണം; ബ്രൂവറി ചലഞ്ചില്‍ സര്‍ക്കാര്‍ പ്രതിരോധമെല്ലാം തകരുന്നു.

 

ദേശീയം

🅾 ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ പ്രസിഡണ്ട്‌ പുട്ടിനുമായി ഇന്ത്യ 'എസ്‌ 400 ട്രയംഫ്‌' മിസൈൽ പ്രതിരോധ സംവിധനം വാങ്ങാൻ കരാർ ഒപ്പിട്ടു  മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്‌ റഷ്യ പിന്തുണ നൽകും. ഇന്ത്യ റഷ്യയിൽ നിന്ന് വളം ഇറക്കുമതി ചെയ്യാനും ധാരണ.


🅾 തീവ്രവാദത്തിനെതിരെ ഒരുമിച്ച്‌ മുന്നേറും; കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ കപ്പല്‍ നിര്‍മ്മാണത്തിലും കരാര്‍; റഷ്യയിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിന് ഇന്ത്യന്‍  കമ്പനികളുടെ പങ്കാളിത്തം; സംയുക്ത സൈനികാഭ്യാസവും തുടരും; വിവിധ മേഖലകളിലെ സഹകരണത്തിന് കരാര്‍ ഒപ്പിട്ട് ഇന്ത്യയും റഷ്യയും; ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പുടിന്‍ മടങ്ങി


🅾 ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ന്യൂഡല്‍ഹി രാജ്ഘട്ടില്‍ ഒറ്റയാള്‍ പ്രതിഷേധം; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്.കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ പടം വ്യാപകമായി എ ടി എമ്മുകളിൽ പ്രദർശിപ്പിച്ചതിനെതിരെ ആണ്‌ സമരം


🅾 യുപിയില്‍ ഗാസിയാബാദിൽ ആം ആദ്മി പാര്‍ട്ടി നേതാവ്‌ നവീൻ ദാസിന്റെ (25) മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കിടന്നത് കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍; കാറില്‍ നിന്ന് ലഭിച്ച ഫോണിലേക്ക് 4.30 ന് വാട്‌സ്‌ആപ്പ് സന്ദേശം എത്തിയിരുന്നതായും പൊലീസ്; സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ദാസിന്റെ ബന്ധുക്കള്‍


🅾 ജമ്മുകശ്മീരില്‍ ഭീകരാക്രമണം; രണ്ട് നാഷണല്‍  കോൺഫറൻസ്‌  പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു


🅾 രൂപയുടെ വില ചരിത്രത്തിലെ ഏറ്റവും മോശമായപ്പോള്‍ വിപണിയും താഴെ വീണു; ഒരു ഡോളറിന് 74.12 രൂപയായപ്പോള്‍ വിപണിയില്‍ കരടികള്‍ പിടിമുറുക്കി; സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 792.17 പോയിന്റ് നഷ്ടത്തില്‍; നിഫ്റ്റി 282.80 പോയിന്റ് നഷ്ടത്തില്‍; ഓഹരി വില ഇടിഞ്ഞ ആഘാതത്തില്‍ വന്‍കിട കമ്പനികൾ


🅾 എണ്ണ വില ഉയരുന്നതോടെ രൂപയുടെ മൂല്യം വീണ്ടുമിടിയുമെന്ന് സാമ്പത്തിക വിദഗ്ദർ


🅾 അയോധ്യയില്‍ രാമക്ഷേതം നിര്‍മിക്കുന്നതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വി.എച്ച്‌.പി.


അന്താരാഷ്ട്രീയം

🅾 യു എസ്‌ ഉപരോധ ഭീഷണി അവഗണിച്ച്‌ ഇറാനുമായുള്ള വ്യാപാരബന്ധം തുടരും എന്ന സൂചന നൽകി ഇന്ത്യയിലെ എണ്ണക്കമ്പനികൾ ഇറാനിൽ നിന്ന് 12.5 ലക്ഷം ടൺ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പിട്ടു.


🅾 അഴിമതി കേസിൽ ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡണ്ട്‌ ലീ മ്യൂങ്ങിന്‌ (76) 15 വർഷം തടവ്‌ വിധിച്ചു . 2008 മുതൽ 2012 വരെ അദ്ദേഹം ആയിരുന്നു പ്രസിഡണ്ട്‌


🅾 അഴിമതി കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലീസ്‌ വീണ്ടും ചോദ്യം ചെയ്തു .


🅾 ഇന്തൊനേഷ്യ ഭൂകമ്പം ; മരണം 1571 ആയി.


🅾 ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ദക്ഷിണാഫ്രിക്കയില്‍ 300 പേര്‍ക്ക് പരുക്ക്.
 


കായികം


🅾 സീസണിലെ ആദ്യ ഹോം മത്സരത്തില്‍ പടിക്കല്‍ കലമുടച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്; വിജയമുറപ്പിച്ച മത്സരത്തില്‍ മുംബൈക്ക് സമനില (1-1)  വഴങ്ങിയത് ഇഞ്ചുറി ടൈമില്‍; കേരളത്തിനായി ഗോള്‍ നേടിയത് ഹോളിചരണ്‍ നര്‍സാറി; ഗോള്‍ മടക്കി പ്രാഞ്ചാല്‍ ഭൂമിജ്; കേരളത്തെ സമനിലയില്‍ തളച്ച്‌ മുംബൈ സിറ്റി എഫ്‌സി.


🅾 മഞ്ഞപ്പടയ്ക്ക് ആവേശം പകര്‍ന്ന് ആദ്യ ഹോം മത്സരത്തിന് ലാലേട്ടനെത്തി; ആര്‍പ്പ് വിളിച്ചും ലാലേട്ടാ എന്ന് ഉറക്കെ വിളിച്ചും ഗ്രൗണ്ടിലേക്ക് ആനയിച്ച്‌ ആരാധകര്‍; കാണികളുടെ ആവേശം കളിക്കാര്‍ക്ക് നല്‍കുന്നത് പോസിറ്റീവ് എനര്‍ജിയെന്നും ബ്രാന്‍ഡ് അംബാസിഡര്‍; ടീമിന്റെ രണ്ട് മത്സരങ്ങള്‍ വിലയിരുത്തി `കടുത്ത ആരാധകനെ`ന്നും തെളിയിച്ചു; ആദ്യ ഹോം മത്സരത്തില്‍ തന്നെ സച്ചിന് പകരമെത്തി താരമായി മോഹന്‍ലാല്‍


🅾 ഇംഗ്ലണ്ട് മുന്‍ ഓപ്പണര്‍ നിക് കോംപ്റ്റണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു .16 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനായി പാഡ്‌ അണിഞ്ഞു


🅾 സച്ചിന്റെയും ഗവാസ്‌കറിന്റെയും റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്‌ലി.രാജ്‌കോട്ടിൽ 24 ആം സെഞ്ച്വറി നേടിയ കോഹ്ലിലി അതിവേഗത്തിൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമായി. സച്ചിന്റെ പേരിൽ ആയിരുന്നു ആ റെക്കോർഡ്‌. ഇന്നാം സ്ഥാനം ഡോൺ ബ്രാഡ്മാനാണ്‌


🅾 ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ സ്‌പോണ്‍സറായി സ്റ്റാന്‍ഡേര്‍ഡ്.


🅾 ഐ എസ്‌ എല്ലിൽ ഇന്ന് ചെന്നൈ എഫ്‌ സി , ഗോവയെ നേരിടും


🅾 സ്പാനിഷ്‌ ലീഗിൽ ഇന്ന് റയൽ മാഡ്രിഡ്‌ ഡീപാർട്ടിവോയെ നേരിടും.രാത്രി 10 ന്‌ ആണ്‌ മൽസരം


🅾 ഇറ്റാലിയൻ ലീഗിൽ യുവന്റസ്‌ ഇന്ന് ഉഡിനോസിനെ നേരിടും.


🅾 ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഇന്ന് മാൻ.യുണൈറ്റഡ്‌ ന്യു കാസിലിനെ നേരിടും , ടോട്ടനം കാർഡിഫിനെയും നേരിടും.


🅾 മാനഭംഗ ആരോപണ കേസിൽ റൊണാൾഡൊയെ പിന്തുണച്ച്‌ യുവന്റസ്‌


സിനിമാ ഡയറി

🅾 പ്രായാധിക്യം നായിക ആക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല; അനുഷ്‌ക ഷെട്ടി സിനിമയില്‍ നിന്നു വിരമിക്കുന്നു; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് തെലുങ്ക് മാധ്യമങ്ങള്‍; ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് താരം.


🅾 ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയാകാന്‍ പാര്‍വ്വതി; ചിത്രീകരണം നവംബറില്‍ തുടങ്ങും; ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ് ഫിലിംസിന്റെ ബാനറില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍.


🅾 പേട്ടയില്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതായി ഫഹദ് ഫാസില്‍.എന്നാൽ തിരക്ക്‌ മൂലം നിരസിക്കേണ്ടി വന്നെന്നും താരം


🅾 'അമ്മ'യ്ക്ക് ചേരുന്ന പക്വതയുള്ള ലീഡര്‍ഷിപ്പാണ് മോഹന്‍ലാലിനുള്ളത്; വിനയന്‍.


🅾 ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര പുറത്ത്‌;്‍ ചിത്രം നവംബര്‍ 9ന് തിയേറ്ററുകളിലേക്ക്.


🅾 29കാരിയായ കാമുകിയെ കൂട്ടി പ്രണയരംഗങ്ങളില്‍ കൂടി ഓഫര്‍ നല്‍കിയപ്പോള്‍ ബിഗ് ബോസിലേക്ക് എത്തിയ 65കാരനായ ഗായകന്‍ അനൂപിന് ആഴ്ചയില്‍ നല്‍കുന്നത് 45 ലക്ഷം രൂപ! ഏറ്റവും കുറച്ച്‌ പ്രതിഫലം കണ്ണീരും കൈയുമായി എത്തിയ ശ്രീശാന്തിന്; ബിഗ്‌ ബോസിൽ ആഴ്ചയില്‍ അഞ്ച് ലക്ഷം വാങ്ങുന്ന മുന്‍ ക്രിക്കറ്റ് താരം ആദ്യം തന്നെ പുറത്താകുമെന്ന് റിപ്പോര്‍ട്ടുകള്‍.



കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.74
2.🇦🇪യു.എ.ഇ ദിർഹം            : 20.16
3.🇶🇦ഖത്തർ റിയാൽ            : 20.34
4.🇴🇲ഒമാൻ റിയാൽ              : 192.34
5.🇧🇭ബഹ്‌റൈൻ ദിനാർ      : 196.42
6.🇰🇼കുവൈറ്റ് ദിനാർ           : 243.84
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.85
8.🇺🇸അമേരിക്കൻ ഡോളർ : 74.06
______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 23,280 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2910 രൂപ

വെള്ളി ഒരു കിലോ     :41,900 രൂപ
വെള്ളി ഒരു ഗ്രാം          :41.90 രൂപ
______________
⛽പെട്രോൾ & ഡീസൽ വില - HP
______________
1.🌊കോഴിക്കോട്
പെട്രോൾ: 83.99       ഡീസൽ: 77.47

2.🛫മലപ്പുറം
പെട്രോൾ: 84.29       ഡീസൽ: 77.75

3.🌾പാലക്കാട്
പെട്രോൾ: 84.59       ഡീസൽ: 78.01

4.🎇തൃശൂർ
പെട്രോൾ: 84.19      ഡീസൽ: 77.63
Previous Post Next Post
3/TECH/col-right