Trending

ELETTIL ONLINE NEWS UPDATES 02-10-2018

ELETTIL ONLINE NEWS UPDATES 02-10-2018
1194 കന്നി 16
1440 മുഹറം 22
ചൊവ്വ

                 









അഹിംസയും സത്യവും എന്‍റെ രണ്ടു ശ്വാസകോശങ്ങള്‍ പോലെയാണ്.
അവ കൂടാതെ എനിക്ക് ജീവിക്കുക സാധ്യമല്ല.

 -ഗാന്ധിജി.


🅾 ഇന്ന് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാമത്‌ ജന്മ വാർഷിക ആഘോഷങ്ങൾക്ക്‌ തുടക്കം ആവും


🅾 മനമുരുകി കേരളം പ്രാര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല; വാഹനാപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കര്‍ അന്തരിച്ചു; മലയാളിയുടെ പ്രിയ വയലിനിസിറ്റിന്റെ മരണം പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍; വിടവാങ്ങിയത് 17-ാം വയസ്സില്‍ സിനിമാ സംഗീത സംവിധായകനായ അതുല്യ പ്രതിഭ; എആര്‍ റഹ്മാനെ അടക്കം വിസ്മയിച്ച കലാകാരന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ മലയാളികള്‍; മകള്‍ തേജസ്വനി ബാലയ്ക്ക് പിന്നാലെ ആരാധാകരെ ത്രസിപ്പിച്ച 'ബാല'യും വിടവാങ്ങി.


🅾 മത്സ്യം നീന്തുന്നതു പോലെ വയലിന്‍ പഠിച്ച ബാല്യം; അമ്മാവന്റെ താള മാസ്മരികത ഹൃദയതന്ത്രികളിലേത്ത് ആവാഹിച്ച കുട്ടിക്കാലം; അല്‍ബങ്ങളുമായി അമ്പരപ്പിച്ച  കലാലയ ജീവിതം; 17-ാം വയസ്സില്‍ പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകന്റെ റിക്കോര്‍ഡ്; എ ആര്‍ റഹ്മാനെ വരെ വിസ്മയിപ്പിച്ച പ്രതിഭയെ തേടിയെത്തിയത് ലൂയി ബാങ്ക്സ് അടക്കമുള്ള പ്രമുഖ വിദേശ സംഗീതജ്ഞര്‍; വിടവാങ്ങിയത് വയലിനില്‍ ഫ്യൂഷന്‍ സംഗീതത്തിന്റെ ജാലവിദ്യ തീര്‍ത്ത മഹാമാന്ത്രികന്‍; ശുദ്ധ സംഗീതത്തെ പ്രണയിച്ചു തീരാതെ ബാലാഭാസ്‌കര്‍ ഓര്‍മ്മയായി


🅾 സ്റ്റീഫന്‍ ദേവസ്യയുമൊത്തുള്ള ഫ്യൂഷന്‍ സംഗീതം മലയാളികള്‍ക്ക് സമ്മാനിച്ചത് ലോകോത്തര വിരുന്ന്; കലാവിരുന്നൊരുക്കിയത് യേശുദാസും ശിവമണിയും മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിവരെയുള്ള പ്രതിഭകള്‍ക്കൊപ്പം; വയലിന്‍ മാന്ത്രികതയില്‍ ഞെട്ടിയവരുടെ പട്ടികയില്‍ സാക്ഷാല്‍ എ ആര്‍ റഹ്മാനും; വെള്ളിത്തിരയിലെ മിന്നും അവസരങ്ങള്‍ തേടിയെത്തിയപ്പോഴും ഗ്ലാമറിന് പിന്നാലെ പോകാതെ സ്വന്തം വഴികള്‍ തേടിയ ബാലഭാസ്‌കര്‍ ഓര്‍മ്മയാകുന്നു


🅾 താമരക്കുളത്തിന് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ആദ്യം പൊലിഞ്ഞത് മകള്‍ തേജസ്വിനി; വെന്റിലേറ്ററില്‍ തുടരവേ മരുന്നുകളോട് പ്രതികരിച്ചതും കണ്ണുതുറന്നതും പ്രതീക്ഷയേകി; ശ്വാസോഛ്വാസം ക്രമപ്പെട്ടു വന്നെങ്കിലും വില്ലനായത് ഹൃദായാഘാതം; എയിംസില്‍ നിന്ന് ഡോക്ടമാര്‍ എത്തും മുമ്പ്‌  മലയാളികളുടെ നെഞ്ചിലെ കനല്‍പൂവായി വിട പറഞ്ഞ് ബാലഭാസ്‌ക്കര്‍.


🅾 കോതമംഗലത്ത് പെരുന്നാളിനോട് അനുബന്ധിച്ചു പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് വേട്ട; അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന അഞ്ഞൂറോളം പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു; ലഹരിമരുന്ന് കണ്ടെത്തിയത് കിടക്കക്കടിയില്‍ ഒളിപ്പിച്ച നിലയില്‍.കോതമംഗലം കറുകടം സ്വദേശി വട്ടപ്പിള്ളിൽ തോമസിന്റെ വീട്ടിൽ നിന്നാണ്‌ ഇവ പിടി കൂടിയത്‌.പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർ നടപടികൾ സ്വീകരിക്കും.


🅾 ദുബായില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത് കോഴിക്കോട് സ്വദേശിയായ സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍; താമസസ്ഥലത്തെക്കുറിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ പൂക്കോട് സ്വദേശിയായ അബ്ദുള്‍ റഷീദിനെ (42) പാക് പൗരന്‍ കുത്തി മലര്‍ത്തിയെന്ന് സുഹൃത്തുക്കള്‍; നന്മ മരത്തിന്റെ അകാല വേര്‍പാടില്‍ ഞെട്ടി തരിച്ച്‌ യുഎഇ മലയാളികൾ.


🅾 പ്രഥമ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം എം ലീലാവതിക്ക്; 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.


🅾 നവകേരള ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു; ഇനി നറുക്കെടുക്കുന്നത് 15ന്; ഈ മാസം മൂന്നാം തീയതി ആയിരുന്നു നേരത്തെ നറുക്കെടുപ്പ്‌ വച്ചിരുന്നത്‌.ഒന്നാം സമ്മാനം ഒരു ലക്ഷം വീതം 90 പേര്‍ക്ക്.


🅾 മലയില്‍ ഗ്രൂപ്പ് ഫണ്ട്‌സ് തട്ടിപ്പ്; എല്ലാ പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി ഉത്തരവ്; സ്ഥിര നിക്ഷേപ തട്ടിപ്പ് നടന്നത് 1995-96 കാലയളവില്‍; ചോദ്യം ചെയ്യല്‍ ഒക്ടോബര്‍ അഞ്ചിന്.


🅾 കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കച്ചവടം പൂട്ടുന്നവരില്‍ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളര്‍ ബ്ലേഡ്  കമ്പനി മുതലാളിമാര്‍ക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാര്‍.


🅾 അടിയും തിരിച്ചടിയുമായി ബ്രൂവറി വിവാദം കൊഴുക്കുന്നു; വിവാദം അപ്രസക്തം! ഇപ്പോള്‍ നല്‍കിയത് അനുമതി പത്രം മാത്രം; ശ്രീചക്രയ്ക്ക് അനുമതി നല്‍കിയത് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറികടന്നല്ലെന്നും ഋഷിരാജ് സിങ്; അഴിമതിയില്‍ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കാന്‍ അനുമതി തേടി ഗവര്‍ണറെ കണ്ട് ചെന്നിത്തല; ഛാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നല്‍കുമോ എന്നും ചെന്നിത്തല.


🅾 കോഴിക്കോട്ടെ ഹോട്ടൽ ഉടമകൾ ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെയാണൊ? കാലിക്കറ്റ്‌ ഇന്ന് അടക്കമുള്ള ഹോട്ടലുകളിൽ ഭാര്യ്ക്കും ഭർത്താവിനും റൂം കിട്ടണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ്‌ നിർബന്ധം. മൻസൂർ കൊച്ചുകറവ്‌ എന്നയാളുടെ ഫേസ്ബുക്‌ പോസ്റ്റിലാണ്‌ അദ്ദേഹം തന്റെ അനുഭവം വിവരിച്ചിരിക്കുന്നത്‌.   അഗമ്യഗമനം ഇന്ത്യൻ നിയമപ്രകാരം തെറ്റ്‌ അല്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ട്‌ ഒരാഴ്ച്ച പോലും കഴിഞ്ഞില്ല. എന്നിട്ടും ഭാര്യാ ഭർത്താക്കന്മാർക്ക്‌ പോലും കാലിക്കറ്റ്‌ ഇന്നിൽ വിവാഹ സർട്ടിഫിക്കറ്റ്‌ വേണമെന്ന് നിർബന്ധം


🅾 മുറി വേണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍; കാര്യം തിരക്കിയപ്പോള്‍ മാനേജ്‌മെന്റിന്റെ നിബന്ധന അങ്ങനെയാണെന്നും മറുപടി; ഒടുവില്‍ മുറി നല്‍കിയത് വിവാഹ ഫോട്ടോ അയച്ചു നല്‍കിയതിന് ശേഷം; കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.


🅾 മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും എതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പന്‍ഷന്‍; പഞ്ചവാദ്യം ജീവനക്കാരന്‍ വിഷ്ണുവിനെ സസ്‌പെന്‍ഡ് ചെയ്തത് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്.


🅾 ബഹ്‌റൈനില്‍ മലയാളി കെട്ടിടത്തില്‍ നിന്ന്​ വീണു മരിച്ചു.നിലമ്പൂർ ചക്കാലക്കുത്ത്‌ കോട്ടായി ഹൗസിൽ. അഷീർ (37) ആണ്‌ കെട്ടിടത്തിൽ നിന്ന് വീണ്‌ മരിച്ചത്‌. സന്ദർശക വിസയിൽ എത്തിയതാണ്‌


🅾 അവിശ്വാസികളും അരാജകവാദികളുമല്ല ശബരിമലയിലെ പരിഷ്‌കരണങ്ങള്‍ക്കു മുന്‍കൈയെടുക്കേണ്ടതെന്ന് കെ സുരേന്ദ്രന്‍.


🅾 വനിതാ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്ബില്‍ പതറിയ ശ്രീധരന്‍പിള്ള സൗമ്യത കൈവിട്ടു; ശബരിമലയില്‍ പോവാന്‍ ആഗ്രഹമുള്ള സ്ത്രീകളുണ്ടാവില്ലേ എന്ന മീഡിയാവണ്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് വെള്ളിപ്പറമ്പ്‌ 'പരിസരത്തുള്ള' ചിലരുണ്ടാവാമെന്ന് പരിഹാസത്തോടെയുള്ള മറുപടി; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് കൊമ്പ്‌  കോര്‍ത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ്.


🅾 ഖത്തറില്‍ ജോലിക്ക് പോയി മെഡിക്കല്‍ പരാജയപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്ന ഭയം ഇനി വേണ്ട; ഫിംഗര്‍ പ്രിന്റ് സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ മുതല്‍ ഐഡി ലഭിക്കുന്നത് വരെയുള്ളവ നാട്ടില്‍ തന്നെ ചെയ്ത് തീര്‍ക്കാന്‍ സൗകര്യം; ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ വിസ സെന്റ്‌റുകളുമായി ഖത്തര്‍; മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചിയിലും സെന്റര്‍.


🅾 പെട്രോളിനും ഡീസലിനും കഴിഞ്ഞ ഒരു മാസം കൊണ്ട്‌ കൂടിയത്‌ 5 രൂപ.


🅾 ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്തുന്നു . ഇനി ദിവസത്തിൽ ഒരു ലക്ഷം പേർക്ക്‌ മാത്രം സന്ദർശനാനുമതി കൂടാതെ സ്ത്രീകൾക്ക്‌ ആയി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.


🅾 പി കെ ശശി എം എൽ എ ക്കെതിരായ പീഡന പരാതി സി പി എം സംസ്ഥാന കമ്മറ്റി 13 ആം തീയതിയിലക്ക്‌ മാറ്റി


🅾 ശബരിമലയിൽ സ്ത്രീകൾക്ക്‌ പ്രവേശന അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം നൽകുന്ന കേസിൽ കക്ഷി ചേരുമെന്ന് കേരള മുസ്ലിം ജമാഅത്ത്‌ കൗൺസിൽ പ്രസിഡണ്ട്‌ എ പൂക്കുഞ്ഞ്‌. വലിയൊരു സമുദായത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന വിധിയാണിത്‌. സഹോദര സമുദായത്തോടുള്ള ഐക്യദാർഡ്യം എന്ന നിലയിൽ ആണ്‌ കക്ഷി ചേരുന്നത്‌


🅾 ശബരിമല വിഷയത്തിൽ ബി ജെ പി ജീവൻ മരണ പോരാട്ടത്തിന്‌ തയ്യാറെടുക്കുകയാണ്ര്മ്മെന്ന് ബി ജെ പി അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ള.


🅾 തിരുവല്ല കുറ്റപ്പുഴ മുളയന്നൂർ സന്ദേശ്‌ വീട്ടിൽ സുരേഷ്‌ ബാബു (58) മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി . പ്രകൃതി ചികിൽസക്കായി നെടുമ്പാശേരിയിൽ എത്തിയപ്പോൾ ആണ്‌ മരണം


ദേശീയം

🅾 ബാങ്കുകളെ കബളിപ്പിച്ച്‌ രാജ്യം വിട്ട വജ്ര വ്യാപാരി നീരജ്‌ മോഡിയുടെ ന്യുയോർക്കിലെ ഫ്ലാറ്റുകൾ അടക്കം 637 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയതായി എൻഫോഴ്സ്‌മന്റ്‌ ഡയറക്ടറേറ്റ്‌ അറിയിച്ചു


🅾 സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര ഇന്ന് സ്ഥാനം ഒഴിയും.. രഞ്ജൻ ഗൊഗോയ്‌ പുതിയ ചീഫ്‌ ജസ്റ്റിസ്‌


 🅾 ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബംഗാളിൽ ആരുമായിട്ട്‌ സഖ്യം ഉണ്ടാക്കണം എന്ന തീരുമാനം സംസ്ഥന ഘടകത്തിന്‌ രാഹുൽ ഗാന്ധി വിട്ട്‌ കൊടുത്തു


🅾 കേന്ദ്ര സർക്കാർ ലോക്പാൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച്‌ അണ്ണാ ഹസാരെയുടെ നിരാഹാരം ഇന്ന് മുതൽ റാളെഗാൻ സിദ്ധിയിൽ നടക്കും.


🅾 മുത്തലാഖ്‌ കുറ്റകൃത്യമാക്കിയ ഉത്തരവ്‌ ചോദ്യം ചെയ്ത്‌ മുൻ മുംബൈ മുനിസിപ്പൽ കൗൺസിലർ മസൂദ്‌ അൻസാരി നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി


🅾 ആള്‍ദൈവം  കമ്പ്യൂട്ടർ ബാബ മധ്യപ്രദേശ് മന്ത്രിസ്ഥാനം രാജിവച്ചു.മധ്യപ്രദേശിൽ 5 സന്യാസിമാർക്ക്‌ മന്ത്രിസ്ഥാനം നൽകിയിരുന്നു. എന്നാൽ സർക്കാർ ഹിന്ദു വിരുദ്ധം എന്ന് ആരോപിച്ചാണ്‌ കമ്പ്യൂട്ടർ ബാബ എന്ന് അറിയ്സ്പ്പെടുന്ന നാംദേവ്‌ ത്യാഗി രാജി വച്ചത്‌


 അന്താരാഷ്ട്രീയം


🅾 പാകിസ്ഥാൻ മുൻ പ്രസിഡണ്ട്‌ പർവേസ്‌ മുഷറഫിന്‌ അപൂർവ്വ രോഗം എന്ന് സ്ഥിരീകരണം . രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മുഷറഫ്‌ ഇപ്പോൾ ഇപ്പോൾ ദുബായിൽ ആണ്‌. പാകിസ്ഥാനിലേക്ക്‌ ഇപ്പോൾ വിചാരണക്ക്‌ വരവ്‌ ബുദ്ധിമുട്ടാണെന്ന് റിപ്പോർട്ട്‌ . 3 മാസത്തിൽ ഒരിക്കൽ ലണ്ടനിൽ ചികിൽസക്കായി പോകേണ്ടതുണ്ട്‌


🅾 എണ്ണവില  നാല്‌ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇന്നലെ ബ്രെൻഡ്‌ ക്രൂഡ്‌ ബാരലിന്‌ 83.31 ഡോളർ നിരക്കിൽ ആണ്‌ വ്യാപാരം നടന്നത്‌.


🅾 ഡോളറുമായുള്ള വ്യാപാരത്തിൽ രൂപക്ക്‌ വീണ്ടും ഇടിവ്‌ . 72.91 എന്ന നിരക്കിൽ ആണ്‌ ഇന്നലെ വ്യാപാരം അവസാനിച്ചത്‌.


🅾 യു എൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടറസ്‌ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി  മഹാത്മാഗാന്ധിയുടെ 150 ആം ജന്മ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് നടത്തുന്ന രാജ്യാന്തര ശുചിത്വ കൺവെൻഷനിൽ അദ്ദേഹം സംസാരിക്കും നാളെ സുവർണ്ണ ക്ഷേത്രം സന്ദർശിക്കും


🅾 ബൗദ്ധിക മികവും നേതൃത്വഗുണവും അന്താരാഷ്ട്രപരിചയവും മുതല്‍ക്കൂട്ടായി; മലയാളിയും മുഖ്യമന്ത്രിയുടെ സ്മ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥിന് പുതുനിയോഗം; ഐംഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമനം.


കായികം


🅾 ഐ എസ്‌ എല്ലിൽ ഇന്നലെ നടന്ന ഗോവ, നോർത്ത്‌ ഈസ്റ്റ്‌ മൽസരം സമനിലയിൽ പിരിഞ്ഞു. സീസണിലെ ആദ്യ സമനില (2-2);  ഫെഡറിക്കോ അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ.


🅾 ഐ എസ്‌ എല്ലിൽ ഇന്ന് വൈകിട്ട്‌ 7.30 ന്‌ മുംബൈ സിറ്റി , ജംഷഡ്‌പൂരിനെ നേരിടും.


🅾 താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സ്വാർത്ഥനായ കളിക്കാരൻ ആണ്‌ സ്റ്റീവ്‌ വൊ എന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരം ഷെയ്ൻ വോൺ


🅾 ബിസിസിഐയുടെ 'കളി' ഇനി നടക്കില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും വിവരാവകാശത്തിന്റെ ചട്ടക്കൂട്; ഉത്തരവിറക്കി കേന്ദ്ര വിവരാവകാശ കമ്മീഷണര്‍; വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദ്ദേശം; നിലവില്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യ സംരംഭമായി


🅾 ഇനിയും കാത്തിരിക്കണം ലോകകപ്പ് സ്വപ്നങ്ങള്‍ക്ക്; തോല്‍വിയിലും തലയുര്‍ത്തി ഇന്ത്യന്‍ യുവത്വം; എഎഫ്സി അണ്ടര്‍ 16 ചാമ്പ്യൻഷിപ്പിൽ  പൊരുതി തോറ്റു; ദക്ഷിണകൊറിയയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്


🅾 ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന് റയൽ മാഡ്രിഡ്‌ സി എസ്‌ കെ എ മോസ്കോയെ നേരിടും. യുവന്റസ്‌ ഇന്ന് സ്വിസ്‌ ക്ലബ്‌ യങ്ങ്‌ ബോയ്സിനെ നേരിടും. ക്രിസ്ത്യാനൊ കളിക്കില്ല.


🅾 ഹോക്കി ഇന്ത്യ പ്രസിഡണ്ട്‌ ആയി  മുഹമ്മദ്‌ മുഷ്‌താക്‌ അഹമദിനെ തിരഞ്ഞെടുത്തു


സിനിമാ ഡയറി

🅾 ബോളിവുഡ്‌ നടൻ രാജ്‌ കപ്പൊറിന്റെ ഭാര്യ കൃഷ്ണ രാജ്‌ കപൂർ (87) അന്തരിച്ചു


🅾 ത്രില്ലടിപ്പിക്കാന്‍ കായകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും എത്തുന്നു; റിലീസ് തീയതി പുറത്ത് വിട്ട് നിവിന്‍ പോളി; ആത്മമിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് ഈ മാസം 11ന്.


🅾 ധനുഷിന്റെ വടാ ചെന്നൈ ഒക്ടോബര്‍ 17ന് തിയേറ്ററുകളിലേക്ക്.


🅾 വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന 'നിത്യ ഹരിത നായകന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌ വിട്ടു. ധർമ്മജൻ ബോൾഗാട്ടിയാണ്‌ നിർമ്മാണം.



 
ഇന്നത്തെ വില നിലവാരം


💵കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.58
2.🇦🇪യു.എ.ഇ ദിർഹം            : 19.99
3.🇶🇦ഖത്തർ റിയാൽ            : 20.17
4.🇴🇲ഒമാൻ റിയാൽ              : 190.80
5.🇧🇭ബഹ്‌റൈൻ ദിനാർ      : 194.89
6.🇰🇼കുവൈറ്റ് ദിനാർ           : 241.95
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.74
8.🇺🇸അമേരിക്കൻ ഡോളർ : 73.45

______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 22880 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2860 രൂപ

വെള്ളി ഒരു കിലോ     :41,100 രൂപ
വെള്ളി ഒരു ഗ്രാം          :41.10 രൂപ
​​​​​​

______________
പെട്രോൾ & ഡീസൽ വില - HP
______________
1.🌊കോഴിക്കോട്
പെട്രോൾ: 86.22       ഡീസൽ: 79.60

2.🛫മലപ്പുറം
പെട്രോൾ: 86.52       ഡീസൽ: 79.88

3.🌾പാലക്കാട്
പെട്രോൾ: 86.82       ഡീസൽ: 80.14

4.🎇തൃശൂർ
പെട്രോൾ: 86.42      ഡീസൽ: 79.76
Previous Post Next Post
3/TECH/col-right